kodiyeri-

തിരുവനന്തപുരം : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചികിത്സാ അവധി നീട്ടി. സെക്രട്ടറിയുടെ ചുമതല എം.വി ഗോവിന്ദന് നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പി.ബി.അംഗത്തിനാണ് ചുമതല നൽകുന്നതെങ്കിൽ എം.എ. ബേബിയെ പരിഗണിക്കുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം മന്ത്രി ഇ.പി. ജയരാജന് ചുമതല നൽകിയേക്കും എന്നും കേൾക്കുന്നു. ഇ.പി.ജയരാജന് ചുമതല നൽകുമെങ്കിൽ മന്ത്രിസഭയിലും മാറ്റമുണ്ടായേക്കും.

ഇതുസംബന്ധിച്ച് വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റിൽ തീരുമാനമെടുക്കുമെന്നാണ് സൂചന.