തിരുവനന്തപുരം: സാങ്കേതിക സർവകലാശാല മാർക്ക് ദാന വിവാദത്തിൽ വി.സി അടക്കമുള്ളവരെ വിളിച്ചുവരുത്തി തെളിവെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല വി.സിയെയും പരാതിക്കാരെയും വിദ്യാർത്ഥിയെയും വിളിച്ചുവരുത്തി തെളിവെടുക്കാനാണ് ഗവർണറുടെ തീരുമാനം.
അതേമയം പുനർമൂല്യ നിർണയത്തിനായി നിർദ്ദേശിച്ച മന്ത്രിയെ വിളിച്ചുവരുത്തുന്നതിൽ അന്തിമതീരുമാനമായില്ല. എന്നാൽ മന്ത്രിയുടെ ഇടപെടൽ ചട്ടലംഘനമാണെന്ന് എഴുതിയ ഗവർണറുടെ സെക്രട്ടറിയുടെ കുറിപ്പ് പുറത്തുവന്നു. ബി- ടെക് പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിയെ ജയിപ്പിക്കാൻ നടത്തിയ നടപടികളെല്ലാം ചട്ട വിരുദ്ധമാണെന്നാണ് കുറിപ്പിൽ പറയുന്നത്. ഗവർണർക്ക് നൽകിയ റിപ്പോർട്ടിൽ കെടിയു വി.സിക്കെതിരെയും കടുത്ത വിമർശനമുണ്ട്.