case-diary

മുംബയ് : ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്നു ആറുവയസുകാരനെ പൊതുശൗചാലയത്തിൽവച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. മുംബയ് ഓഷിവാരയ്ക്ക് സമീപം തിങ്കളാഴ്ച രാവിലെയാണ് സംഭവം. കുട്ടിയെ പീഡിപ്പിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പീഡനം എതിർത്ത കുട്ടിയുടെ കവിൾ അക്രമി അക്രമി കടിച്ചുമുറിക്കുകയും ചെയ്തു.

സംഭവത്തിന് ശേഷം കുട്ടിയുടെ മാനസികാവസ്ഥ തകർന്ന നിലയിലാണ്. കുട്ടിയെ കൊണ്ട് സംസാരിപ്പിക്കാനും മാനസികാരോഗ്യം വീണ്ടെടുക്കാനുമുള്ള ശ്രമത്തിലാണ് പൊലീസ്. കുട്ടി സംസാരിച്ചാൽ മാത്രമെ പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിക്കൂ..

സംഭവ ദിവസം ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ പൊതു ശൗചാലയത്തിലേക്ക് ബലമായി കൂട്ടികൊണ്ടുപോയാണ് അക്രമി പീഡിപ്പിച്ചത്. ശൗചാലയത്തിന് അകത്ത് കുട്ടിയെ എത്തിച്ചശേഷം വാതിൽ അകത്തുനിന്ന് പൂട്ടി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടി ഇത് എതിർത്തതോടെ അക്രമി കുട്ടിയുടെ മുഖത്ത് കടിച്ചു പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.

കുട്ടി തിരിച്ചെത്താതിനെതുടർന്ന് മാതാപിതാക്കളുടെ അന്വേഷണത്തിലാണ് കുട്ടിയെ പൊതുശൗചാലയത്തിൽ വച്ച് കണ്ടെത്തിയത്. വീട്ടിലെത്തിയ ശേഷം കുട്ടി മാതാപിതാക്കളോട് സംഭവത്തെക്കുറിച്ച് പറഞ്ഞു. ഇതോടെ മാതാപിതാക്കൾ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

സമീപത്തെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അന്വേഷണത്തിന് സഹായകരമാകുന്ന തരത്തിലുള്ള ദൃശ്യങ്ങളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. കുട്ടിയുടെ സഹായത്തോടെ രേഖാചിത്രം തയ്യാറാക്കി പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.