health-

ലോകത്തിലാദ്യമായി മാതൃത്വം പങ്കുവച്ച് ലെസ്ബിയൻ ദമ്പതികൾ. ബ്രിട്ടീഷ് ലെസ്ബിയൻ ദമ്പതികളായ ജെസ്മിൻ ഫ്രാൻസിസ് സ്മിത്തും ഡോണാ ഫ്രാൻസിസ് സ്മിത്തുമാണ് തങ്ങളുടെ ഗർഭപാത്രം പങ്കുവച്ചത്. രണ്ടുമാസം മുമ്പാണ് ഐ.വി.എഫ് ചികിത്സ വഴി ഇരുവർക്കും ഒരു ആൺകുഞ്ഞ് ജനിച്ചത്. ലണ്ടൻ വിമെൻസ് ക്ലിനിക്കിലായിരുന്നു ചികിത്സ. ഡോണയുടെ ഗർഭപാത്രത്തിൽ നിന്ന് അണ്ഡം സ്വീകരിക്കുകയും പിന്നീട് ജെസ്മിയുടെ ഗര്‍ഭപാത്രത്തിൽ നിക്ഷേപിക്കുകയുമായിരുന്നു.

ഒരേലിംഗത്തിൽ പെട്ട ദമ്പതികൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുമ്പോൾ ഒരാൾമാത്രമായിരിക്കും ഗർഭധാരണം മുതൽ പ്രസവം വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത്. എന്റെ ശരീരത്തിൽ നിന്ന് എടുത്ത ശേഷം ജെസ്മിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കും മുമ്പ് അണ്ഡം 18 മണിക്കൂർ എന്റെ ഗര്‍ഭപാത്രത്തിലുണ്ടായിരുന്നു. മാത്രമല്ല ഇത് ഞങ്ങളുടെ ആദ്യത്തെ ഐവി.എഫ് ട്രീറ്റ്‌മെന്റായിരുന്നു അതുതന്നെ ഫലം കണ്ടതിൽ സന്തോഷമുണ്ടെന്നും ഇവർ പറയുന്നു. 2014ൽ ഓൺലൈൻ ഡേറ്റിംഗ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് കഴിഞ്ഞ ഏപ്രിലിലാണ് ഇവർ വിവാഹിതരായത്.