തിരുവനന്തപുരം:നഗരസഭയുടെ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനായി ഐ.പി.ബിനുവിനെ തിരഞ്ഞെടുത്തു.സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനായിരുന്ന കെ.ശ്രീകുമാർ മേയറായി തിരെഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണിത്.നഗരസഭ മിനി കോൺഫറൻസ് ഹാളിൽ ഇന്നലെ ഡെപ്യൂട്ടി കളക്ടർ വി.ആർ.വിനോദിന്റെ അദ്ധ്യക്ഷതയിലാണ്തിരഞ്ഞെടുപ്പ് നടന്നത്.നിലവിലുള്ള 11 അംഗങ്ങളിൽ എൽ.ഡി.എഫിന് 5 ഉം,യു.ഡി.എഫ്,ബി.ജെ.പി എന്നിവർക്ക് 3 വീതം അംഗങ്ങളുമാണുള്ളത്.ആകെയുള്ള 11 അംഗങ്ങളിൽ 10 പേരാണ് തിരെഞ്ഞെടുപ്പിൽ ഹാജരായത്. യു.ഡി.എഫിലെ നെടുമം മോഹനൻ വോട്ടെടുപ്പിന് ഹാജരായില്ല.എൽ.ഡി.എഫിന് 5,ബി.ജെ.പപി 3,യു.ഡി.എഫിന് 2 എന്നീക്രമത്തിലാണ് വോട്ടുകൾ ലഭിച്ചത്.പുതുതായി തിരഞ്ഞെടുക്കപ്പെട്ട ചെയർമാനെ മേയർ,ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാർ,കക്ഷി നേതാക്കൾ,നഗരസഭാ സെക്രട്ടറി,സംഘടനാ നേതാക്കൾ എന്നിവർ അഭിനന്ദിച്ചു.