
അന്തരിച്ച ചലച്ചിത്ര താരം കല്പനയുടെ മകൾ ശ്രീമയി നായികയായി അരങ്ങേറുന്നു. നവാഗതനായ മഹറൂഫ് മുത്തു സംവിധാനം ചെയ്യുന്ന കിസ്സ എന്ന ചിത്രത്തിലൂടെയാണ് ശ്രീമയി വെള്ളിത്തിരയിലെത്തുന്നത്.
കുഞ്ചിഅമ്മയ്ക്ക് അഞ്ചു മക്കളാണ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കാൻ ശ്രീമയി നേരത്തേ തയ്യാറെടുത്തിരുന്നു. എന്നാൽ പിന്നീട് പ്രോജക്ട് ഉപേക്ഷിക്കുകയാണ് ഉണ്ടായത്.
ജനുവരി പത്തിന് തലശേരിയിൽ ചിത്രീകരണം ആരംഭിക്കുന്ന കിസ്സയിൽ അനാർക്കലി മരക്കാർ, ഹരികൃഷ്ണൻ, സുധീഷ്, ഇർഷാദ്, മേഘ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. മിറക്കിൾ മൂവി മേക്കേഴ്സിന്റെ ബാനറിൽ അബ്ദുൾ ജലീൽ ലിംപ്സാണ് കിസ്സ നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം സീനു സിദ്ധാർത്ഥ് നിർവഹിക്കുന്നു. വിഷ്ണു രവി തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. റഫീക്ക് അഹമ്മദിന്റെ ഗാനങ്ങൾക്ക് ഫോർ മ്യൂസിക് സംഗീതം പകരുന്നു. വിനോദ് പറവൂരാണ് പ്രൊഡ ക് ഷൻ കൺട്രോളർ.