വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഹൃദയം എന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകനാകുന്നു. കല്യാണി പ്രിയദർശനാണ് നായിക. ദർശന രാജേന്ദ്രനും പ്രധാന വേഷത്തിൽ എത്തുന്നു. നാല്പതു വർഷങ്ങൾക്കുശേഷം മലയാള സിനിമയിലെ മുൻനിര നിർമ്മാണക്കമ്പനിയായ മെരിലാൻഡ് സിനിമാസ് ഇൗ ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്.മെരിലാൻഡിനുവേണ്ടി വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്. 2020 ഒാണത്തിന് ചിത്രം തിയേറ്ററിൽ എത്തും. സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയ വിനീത് ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. റിലീസിന് ഒരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുർഖർ സൽമാന്റെ നായികയും കല്യാണിയാണ്.