ഉണ്ണിമുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന മേപ്പടിയാനിൽ നൂറിൻ ഷെരീഫും പുതുമുഖം അപർണ ജനാർദ്ദനനും നായികമാരായി എത്തുന്നു. ഡിസംബർ 10ന് ഈരാറ്റുപേട്ടയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്.
മാടത്ത് മാറ്റിക്സ് മോഷൻ പിക് ചേഴ്സിന്റെ ബാനറിൽ സതീഷ് മോഹൻ നിർമ്മിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, കലാഭവൻ ഷാജോൺ, ലെന, ജോണി, ഹരീഷ് കണാരൻ എന്നിവരാണ് മറ്റു താരങ്ങൾ. നീൽ ഡി കുഞ്ഞ ഛായാഗ്രഹണവും രാഹുൽ സുബ്രഹ്മണ്യം സംഗീത സംവിധാനവും നിർവഹിക്കുന്നു. ജയകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഉണ്ണി അവതരിപ്പിക്കുന്നത്.