ഇരുപത്തിനാലു വർഷങ്ങൾക്ക് ശേഷം മീന വീണ്ടും രജനീകാന്തിന്റെ നായികയാകുന്നു. തമിഴകത്തെ ഹിറ്റ് സംവിധായകൻ ശിവ സംവിധാനം ചെയ്യുന്ന ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് മീന വീണ്ടും രജനിയുടെ നായികയാകുന്നത്.
1995 ൽ പുറത്തിറങ്ങിയ മുത്തുവിലാണ് മീന രജനീകാന്തിന്റെ നായികയായി ഒടുവിൽ അഭിനയിച്ചത്. യജമാൻ, വീര , എന്നീ ചിത്രങ്ങളിലും മീന രജനീകാന്തിന്റെ നായികയായിരുന്നു. 1982 ൽ പുറത്തിറങ്ങിയ എങ്കേയോ കേട്ട കുറൽ എന്ന ചിത്രത്തിൽ മീന രജനീകാന്തിന്റെ മകളായും അഭിനയയിച്ചിട്ടുണ്ട്.