മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
നിഗമനങ്ങൾ ശരിയാകും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ. സ്വസ്ഥതയും സമാധാനവും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സാമ്പത്തിക നേട്ടമുണ്ടാകും. വാക്കും പ്രവൃത്തിയും ഫലപ്രദമകും. വ്യവസ്ഥകൾ പാലിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
കുടുംബത്തിൽ ഭക്തി അന്തരീക്ഷം സംജാതമാകും. ആരാധനാലയ ദർശനം. ജന്മനാട്ടിൽ വന്നു ചേരും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ദൂരയാത്ര വേണ്ടിവരും. തൊഴിൽ മേഖലകളിൽ മാറ്റം. സൽകീർത്തി ഉണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആത്മവിശ്വാസമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. പ്രയത്നങ്ങൾക്കു ഫലമുണ്ടാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സഹജമായ കഴിവുകൾ പ്രകടിപ്പിക്കും. സുഖസൗകര്യങ്ങൾ വർദ്ധിക്കും. വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പഠിച്ച വിഷയങ്ങൾ പ്രാവർത്തികമാക്കും. സാഹചര്യങ്ങളെ തരണം ചെയ്യും. സാമ്പത്തിക നേട്ടം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
തൊഴിൽ മേഖലയിൽ പുരോഗതി. എതിർപ്പുകളെ അതിജീവിക്കും. സമാധാന അന്തരീക്ഷമുണ്ടാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സൽകർമ്മങ്ങൾക്ക് സഹകരിക്കും. രോഗ വിമുക്തയുണ്ടാകും. പ്രവർത്തനങ്ങളിൽ പൂർണതയുണ്ടാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സാമ്പത്തിക നേട്ടം. അനുഭവഫലമുണ്ടാകും. ഉപരിപഠനത്തിന് ചേരും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. സേവന സാമർത്ഥ്യമുണ്ടാകും. കീർത്തി വർദ്ധിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ചർച്ചകൾ, സന്ധി സംഭാഷണം ഇവയിൽ വിജയം. മഹദ് വ്യക്തികളുടെ സമീപനം. നല്ല ആശയങ്ങൾ പകർത്തും.