ആലപ്പുഴ : ചേർത്തല പാണാവള്ളി കരിക്കാറയിൽ സധുവിന്റെ വീട്ടിലെ ആടിന്റെ പ്രസവ വാർത്തയാണ് നാട്ടിൻപുറത്തെ ഇപ്പോഴത്തെ സംസാരവിഷയം. ആട് പ്രസവിച്ചത് ആറു കാലുകളുള്ള ആട്ടിൻകുട്ടിയെയാണ്. എന്നാൽ ഇതിൽ നാലുകാലുകൾ മാത്രമേ നിലത്തൂന്നി നടക്കാനാവൂ. രണ്ട് കാലുകൾ പിൻഭാഗത്തായി തൂങ്ങിക്കിടക്കുകയാണ്. അത്ഭുതവും കൗതുകവും നിറഞ്ഞ കാഴ്ചകാണാൻ നിരവധി പേരാണ് സധുവിന്റെ വീട്ടിലെത്തുന്നത്.