kaumudy-news-headlines

1. സി.പി.എമ്മിന് താല്‍ക്കാലിക സെക്രട്ടറിവരുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ, എ.കെ.ജി സെന്ററില്‍ തിരക്കിട്ട കൂടിക്കാഴ്ച. മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. സി.പി.എം സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി അവധി അപേക്ഷ നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമം എന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ്. പാര്‍ട്ടി പുതിയ സെക്രട്ടറിയെ തീരുമാനിക്കും എന്ന വാര്‍ത്ത ശരിയല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ചികിത്സാ ആവശ്യാര്‍ത്ഥം കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെ ആണ് സെക്രട്ടേറിയറ്റിന്റെ വിശദീകരണം


2. ശബരിമല യുവതീ പ്രവേശനം സംബന്ധിടച്ച സുപ്രീംകോടതി വിധി അന്തിമം അല്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. വിപുലമായ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നതിനാല്‍ നിലവിലെ വിധി അന്തിമം അല്ല. പരാമര്‍ശം, ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി പരിഗണിക്കവെ. ബിന്ദുവിന്റെ ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു
3. ബിന്ദു അമ്മിണിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയസിംഗാണ് ഹാജരായത്. ശബരിമലയില്‍ ദര്‍ശനത്തിന് പൊലീസ് സുരക്ഷ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കാം എന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ഈ ഹര്‍ജികള്‍ ഭരണഘടാന ബെഞ്ച് തന്നെ പരിഗണിക്കേണ്ട സാഹചര്യമുണ്ടോ എന്നതില്‍ ഈ ആഴ്ച ചീഫ് ജസ്റ്റിസ് തീരുമാനം എടുത്തേക്കും
4. രാജ്യത്ത് വീണ്ടും മാനഭംഗ ആരോപണം. ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗത്തിന് ഇരായായതായി പരാതി നല്‍കിയ യുവതിയെ ജീവനോടെ ചുട്ടുകൊല്ലാന്‍ ശ്രമിച്ചു. 23കാരിയെ ആണ് പ്രതികള്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. 2018-ല്‍ ആണ് പെണ്‍കുട്ടി പീഡനത്തിന് ഇരായായത്. ഇതേ തുടര്‍ന്ന് ഉന്നാവ് പൊലീസില്‍ പെണ്‍കുട്ടി പരാതി നല്‍കി. ഇന്ന് കേസിന്റെ വിചാരണയ്ക്കായി പ്രാദേശിക കോടതിയില്‍ പോകുമ്പോഴാണ് പെണ്‍കുട്ടിയെ റോഡില്‍ വച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. അഞ്ചംഗ സംഘമാണ് പെണ്‍കുട്ടിയെ ആക്രമിച്ചത് എന്ന് പൊലീസ് വ്യക്തമായി. ഇതില്‍ മൂന്ന് പേരെ പൊലീസ് പിടികൂടി. പെണ്‍കുട്ടിയെ ആക്രമിച്ച അഞ്ച് പേരില്‍ ഒരാള്‍ പെണ്‍കുട്ടി നല്‍കിയ മാനഭംഗ കേസിലെ പ്രതിയായി ഇരുന്നു എന്ന് പൊലീസ് പറഞ്ഞു.
5. തെക്കു പടിഞ്ഞാറന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. യമന്‍ തീരത്തു നിന്ന് 470 കിലോമീറ്റര്‍ അകലെയാണ് പവന്‍ ചുഴലിക്കാറ്റ്. സൊമാലിയന്‍ തീരത്തേക്കു ചുഴലിക്കാറ്റ് നീങ്ങും എന്നാണു നിഗമനം. കാറ്റുകളുടെ പട്ടികയിലേക്കു ശ്രീലങ്കയാണ് പവന്‍ എന്ന പേര് നിര്‍ദേശിച്ചത്. ഈ സീസണില്‍ അറബിക്കടലില്‍ രൂപമെടുക്കുന്ന നാലാമത്തെ ചുഴലിക്കാറ്റാണ് പവന്‍. സമുദ്രോപരിതല താപനില വര്‍ധിച്ചതു മൂലമാണിതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. അതേസമയം, ലക്ഷദ്വീപിന് സമീപം മറ്റൊരു ന്യൂനമര്‍ദം രൂപപ്പെട്ടിരുന്നു. മുംബയില്‍ നിന്ന് 690 കിലോമീറ്റര്‍ അകലെയാണിത്. രണ്ടു ചുഴലികളും കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തുന്നത്.
6. പശ്ചിമ ആഫ്രിക്കയില്‍ വീണ്ടും കപ്പല്‍ തട്ടിയെടുത്തു. ഇന്ത്യക്കാര്‍ അടങ്ങുന്ന സംഘത്തെ കടല്‍ കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയി. തട്ടികൊണ്ടുപോയ 19 പേരില്‍ 18 പേരും ഇന്ത്യക്കാരാണ്. ഒരാള്‍ തുര്‍ക്കി വംശജനാണ്. നൈജീരിയയിലെ ബോണി ദ്വീപിന് സമീപമാണ് സംഭവം. ഹോങ്കോങ് രജിസ്‌ട്രേഷനില്‍ ഉള്ള കപ്പലാണ് തട്ടിയെടുത്തത്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അറിയിച്ചു.
7. നൈജീരിയന്‍ സര്‍ക്കാരുമായി ആശയ വിനിമയം നടത്തുകയാണ്. ഇവരെല്ലാം ഏതൊക്കെ സംസ്ഥാനക്കാരാണ് എന്ന കാര്യം വ്യക്തമായിട്ടില്ല. നൈജീരിയന്‍ നേവി, കപ്പലുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട് എന്നും മുരളീധരന്‍. 10 പേര്‍ അടങ്ങുന്ന കടല്‍ കൊള്ളക്കാരുടെ സംഘമാണ് കപ്പല്‍ തട്ടികൊണ്ട് പോയത്. അതേസമയം, കപ്പല്‍ സുരക്ഷിതമെന്ന് മാനേജ്‌മെന്റ് പ്രതികരിച്ചു. കപ്പലില്‍ ശേഷക്കുന്ന 7 നാവികരോട് കപ്പല്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍നിര്‍ദേശം നല്‍കി.
8. വിഴിഞ്ഞം പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കിയില്ല എങ്കില്‍ നഷ്ടപരിഹാരം ഈടാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വ്യവസ്ഥ ഉണ്ട്. മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തില്‍ അദാനി ഗ്രൂപ്പിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് എന്നും കടകംപ്പള്ളി. അതേസമയം, വിഴിഞ്ഞം തുറമുഖനിര്‍മാണം വൈകുന്നതിന്റെ പേരില്‍ നഷ്ടപരിഹാരം നല്‍കാകേണ്ട സാഹചര്യം ഇല്ലെന്ന് അദാനി ഗ്രൂപ്പ്. ഓഖി ചുഴലിക്കാറ്റും പാറമട അനുവദിക്കുന്നതും ആയി ബന്ധപ്പെട്ട നിയമങ്ങള്‍ മാറിയതും ആണ് പദ്ധതി വൈകിപ്പിച്ചത്. പ്രകൃതി ദുരന്തങ്ങള്‍ മൂലമോ നിയമത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ മൂലമോ പദ്ധതി വൈകിയാല്‍ നഷ്ടപരിഹാരം നല്‍കേണ്ടത് ഇല്ലെന്ന് കരാറില്‍ ഉണ്ടെന്ന് വിഴിഞ്ഞം അദാനി ഗ്രൂപ്പ് വ്യക്തമാക്കി.