death

കെയ്റോ: പടിഞ്ഞാറൻ ആഫ്രിക്കയിൽ ബോട്ട് മുങ്ങി 57കുടിയേറ്റക്കാർ മരിച്ചെന്ന് യു.എൻ കുടിയേറ്റ ഏജൻസി റിപ്പോർട്ട് ചെയ്തു. ഗാംബിയയിൽ നിന്ന് യൂറോപ്പിലേക്ക് കുടിയേറാൻ പോയ 150 പേരാണ് ബോട്ടിലുണ്ടായിരുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്ന് സ്ഥിരമായി യൂറോപ്പിലേക്ക് കുടിയേറ്റക്കാർ പോകുന്ന സമുദ്ര പാതയിലെ മൗറിത്താനിയ തീരത്തിന് സമീപമാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ബുധനാഴ്‍ചയാണ് 150 പേരുമായി ബോട്ട് ഗാംബിയയിൽ നിന്ന് പുറപ്പെട്ടത്. 2000ൽ സ്‍പെയിൻ മേഖലയിൽ പട്രോളിംഗ് ശക്തമായതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ അപകടമാണിത്.