മുംബയ് : സാധാരണക്കാരന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി പലിശ കുറയ്‌ക്കാതെ റിസർവ് ബാങ്ക് ധനനയം പ്രഖ്യാപിച്ചു. അതേസമയം, നടപ്പു സാമ്പത്തിക വർഷത്തെ ( 2019-20 ) ജി.ഡി.പി വളർച്ചാ പ്രതീക്ഷ 6.1 ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനത്തിലേക്ക് വെട്ടിക്കുറച്ചു.
സാമ്പത്തിക വളർച്ചയും വ്യാവസായിക ഉത്‌പാദന വളർച്ചയും കൂപ്പുകുത്തിയ പശ്ചാത്തലത്തിൽ പലിശനിരക്കുകൾ കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. തുടർച്ചയായി അഞ്ചുവട്ടം കുറച്ചശേഷമാണ്, റിപ്പോനിരക്ക് നിലനിറുത്താനുള്ള തീരുമാനം.