pocso

തിരുവനന്തപുരം: മകളെ പീഡിപ്പിച്ചതിന് തിരുവനന്തപുരം ജില്ലയിലെ ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ചൈൽഡ്ലൈൻ പ്രവർത്തകരോട് കുട്ടി പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. കുട്ടിയെ ശിശു സംരക്ഷണ സമിതി ഏറ്റെടുത്തിട്ടുണ്ട്. കുട്ടിയെ നിരന്തരം ഇയാൾ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് പെൺകുട്ടിയുടെ രണ്ടാനമ്മ പറയുന്നത്. വാപ്പ തന്റൊപ്പം കിടക്കുന്നത് ഇഷ്ടമല്ലെന്നും ഉറങ്ങാൻ കഴിയുന്നില്ലെന്നും തന്നെ അയാൾ ഉപദ്രവിക്കുകയാണെന്നും കുട്ടി തന്നോട് പറഞ്ഞിരുന്നതായി കുട്ടിയുടെ രണ്ടാനമ്മ ഒരു വാർത്താ ചാനലിനോട് പറഞ്ഞു.

കുട്ടിയെ താൻ അധികമായി വസ്ത്രങ്ങൾ ധരിപ്പിച്ചാണ് ഉറങ്ങാൻ കിടത്താറുള്ളതെന്നും കുട്ടി ഇക്കാര്യത്തെ കുറിച്ച് നിരന്തരം തന്നോട് പരാതി പറഞ്ഞിരുന്നുവെന്നും രണ്ടാനമ്മ പറയുന്നു. കുട്ടി ഇപ്പോഴും വിഷമിച്ചിരിക്കുന്ന കാര്യം കുട്ടിയെ പഠിപ്പിയ്ക്കുന്ന ടീച്ചർമാരാണ് ആദ്യം തന്നോട് പറയുന്നതെന്നും ക്ലാസിലിരുന്ന് കുട്ടി കരയുന്നത് ടീച്ചർമാർ കണ്ടുവെന്നും അവർ പറഞ്ഞു. ഏറെനാളുകളായി കുട്ടിയുടെ അച്ഛൻ കുട്ടിയെ ഉപദ്രവിച്ച് വരികയായിരുന്നു. ഇയാൾക്കെതിരെ പോക്സോ ചാർജ് ചെയ്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.