അപേക്ഷ തീയതി
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. യു.ജി. (2013ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ 17 വരെയും 525 രൂപ പിഴയോടെ 19 വരെയും 1050 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം.
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. യു.ജി. (2013ന് മുമ്പുള്ള അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ 17 വരെയും 525 രൂപ പിഴയോടെ 19 വരെയും 1050 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം.
സി.ബി.സി.എസ്.എസ്. (ഒന്ന്, രണ്ട്, മൂന്ന്, മേഴ്‌സിചാൻസ്, അഞ്ചാം സെമസ്റ്റർ) സി.ബി.സി.എസ്.എസ്. പരീക്ഷകൾക്ക് 2019ൽ സ്‌പെഷൽ ഫീസടച്ച വിദ്യാർത്ഥികൾ വീണ്ടും ഫീസടയ്‌ക്കേണ്ടതില്ല. മേഴ്‌സി ചാൻസ് പരീക്ഷഫീസിന്റെ ബാക്കി തുക അടച്ചശേഷം ഇ രസീത് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
വൈവാവോസി
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ എൻജിനിയറിംഗ് ആൻഡ് നെറ്റ്‌വർക്ക് ടെക്‌നോളജി (2017 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയത്തിനും വൈവാവോസിക്കും പിഴയില്ലാതെ 11 വരെയും 525 രൂപ പിഴയോടെ 12 വരെയും 1050 രൂപ സൂപ്പർഫൈനോടെ 13 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
സ്‌കൂൾ ഒഫ് ബിഹേവിയറൽ സയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്‌സി സൈക്കോളജി (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.എസ്‌സി ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എസ്‌സി ഫുഡ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എസ്‌സി അപ്ലൈഡ് മൈക്രോബയോളജി (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 12 വരെ അപേക്ഷിക്കാം.
ബി.ടെക് ഇന്റേണൽ റീഡു
ഒന്നുമുതൽ എട്ടുവരെ സെമസ്റ്റർ ബി.ടെക് ഇന്റേണൽ റീഡു പരീക്ഷ ജനുവരി നാലു മുതൽ ഫെബ്രുവരി മൂന്നുവരെ അതത് കോളേജിൽ നടക്കും.