തിരുവനന്തപുരം: കേരളപ്പിറവിയോടനുബന്ധിച്ച് നടത്തിയ 'അതിജീവനത്തിന്റെ കേരളം" എന്ന എഴുത്ത് പരിപാടിയിലൂടെ പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ,
'ഹൈറേഞ്ച് ബുക്ക് ഒഫ് വേൾഡ് റെക്കാഡിന്റെ' റൈറ്റേഴ്സ് വിഭാഗത്തിൽ ഇടംനേടി.
11, 212 വിദ്യാർത്ഥികൾ ഒരേസമയം ഒരേ ആശയത്തിൽ എഴുതിയാണ് റെക്കാഡിലേക്ക് നടന്നുകയറിയത്.
കാർട്ടൂൺ കവിത, കഥ, ചിത്രങ്ങൾ തുടങ്ങിയവയാണ് വിദ്യാർത്ഥികൾ എഴുതിയത്. 'അതിജീവനത്തിന്റെ കേരളം" എന്ന പേരിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് 15,000 താളുകളാണുള്ളത്.
പുസ്തകം ചീഫ് വിപ്പ് കെ. രാജൻ പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ, മേയർ കെ. ശ്രീകുമാർ, രാഖി രവികുമാർ തുടങ്ങിയവരടക്കം നിരവധിപേർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന മെഗാഎഴുത്ത് പരിപാടി അതിജീവനത്തിന് കുട്ടികൾ നൽകിയ കയ്യൊപ്പായിരുന്നെന്ന് പ്രിൻസിപ്പൽ ഫാദർ ഡോ. ജോൺ സി. സി പറഞ്ഞു.
പാഠ്യ പ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും സെന്റ് മേരീസ് സ്കൂൾ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.