unnao

ഉന്നാവ്: ഉത്തർപ്രദേശിലെ ഉന്നാവിൽ പീഡനത്തിനരയായ യുവതിയെ വിചാരണക്ക് പോകുന്ന വഴിയിൽ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമിച്ച കേസിലെ അഞ്ച് പ്രതികളും പിടിയിലായതായി പൊലീസ്. ഹരിശങ്കർ ത്രിവേദി, രാം കിഷോർ ത്രിവേദി, ഉമേഷ് ബാജ്പായ്, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരാണ് പിടിയിലായത്. ഇവർരണ്ടുപേർ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയവരാണെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, 90 ശതമാനം പൊള്ളലേറ്റ 23കാരിയുടെ നില അതിഗുരുതരമായി തുടരുകയാണ്. ലക്നൗ ആശുപത്രിയില്‍ ചികിത്സയിലുള്ള പെൺകുട്ടിയെ ഡൽഹിയിലേക്ക് മാറ്റാനും ആലോചനയുണ്ട്. യുവതിക്ക് ആവശ്യമായ എല്ലാ ചികിത്സാ സഹായങ്ങളും നൽകാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നൽകി. 48 മണിക്കൂറിന് ശേഷമേ ഡൽഹിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് പറയാനാകൂവെന്ന് ഡോക്ടർമാർ അറിയിച്ചു.

ഈ വർഷം മാർച്ചിലാണ് പെൺകുട്ടി പീഡനത്തിനിരയായത്. ഇരയായത്. ഇതേത്തുടർന്ന് ഉന്നാവ് പൊലീസിൽ പെൺകുട്ടി പ്രതികൾക്കെതിരെ പരാതി നൽകിയിരുന്നു. ഇതിനിടെ തനിക്ക് ഭീഷണിയുണ്ടെന്നും, അപായപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്നും പറഞ്ഞ് പെൺകുട്ടി വീണ്ടും പൊലീസിൽ പരാതി നൽകിയിരുന്നു. വ്യാഴാഴ്ച കേസിന്റെ വിചാരണ കോടതിയിൽ നടക്കാനിരിക്കെ, വീട്ടിൽ നിന്ന് പുറപ്പെട്ട പെൺകുട്ടിയെയാണ് പ്രതികൾ റോഡിൽ വച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.