srikumar-menon-

തൃശൂർ‌: നടി മഞ്ജുവാര്യരുടെ പരാതിയിൽ സംവിധായകൻ വി.എ.ശ്രീകുമാറിനെ പൊലീസ് അറസ്റ്റുചെയ്തു. തൃശ്ശൂർ പൊലീസ് ക്ലബിൽ വച്ച് നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ശ്രീകുമാർ മേനോന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം ശ്രീകുമാർ മേനോനെ ജാമ്യത്തിൽ വിട്ടയച്ചു. അന്വേ,​ണവുമായി പൂർണമായി സഹകരരിക്കുമെന്ന് ശ്രികുമാർ മേനോൻ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥനായ എ.സി. പി ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. നേരത്തെ മഞ്ജു വാര്യരുടെ മൊഴിയെടുക്കുകയും ശ്രീകുമാറിന്റെ പാലക്കാടുള്ള വീട്ടിൽ റെയ്ഡ് ഉൾപ്പെടെ നടത്തുകയും ചെയ്തിരുന്നു,​

സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സ്ത്രീയുടെ അന്തസിന് ഹാനിവരുത്തിയതിനുമുള്ള വകുപ്പുകൾ ചേർത്താണ് സംവിധായകനെതിരെ കേസ്. ശ്രീകുമാർ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് മഞ്ജു ഡി.ജി.പിക്ക് പരാതി നല്‍കിയത്. തൃശ്ശൂർ ഈസ്റ്റ് പോലീസാണ് പരാതിയിൽ കേസെടുത്തത്.