ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ സഹോദരിയും നടിയുമായ മീര ചോപ്രയുടെ ഗ്ലാമറസ് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഫിലിംഫെയർ ഗ്ലാമർ ആൻഡ് സ്റ്റൈൽ അവാർഡ് ദാന പരിപാടിയിൽ പങ്കെടുക്കാനാണ് മീര ഗ്ലാമറസ് ലുക്കിൽ എത്തിയത്. ഡീപ്പ് നെക്കിലുള്ള ക്രീം കളർ ഫ്രോക്ക് അണിഞ്ഞാണ് താരം എത്തിയത്.
തമിഴ്, കന്നട, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് മീര. 2014ൽ ഗാംഗ് ഓഫ് ഗോസ്റ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറിയ താരം 1920 ലണ്ടൻ, സെക്ഷൻ 375 എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
ആദ്യകാലത്ത് സിനിമയിലേക്ക് വരാന്‍ പ്രിയങ്ക ചോപ്ര തന്നെ സഹായിച്ചു എന്നാണ് മീര പറയുന്നത്. എന്നാൽ പ്രത്യേക തരത്തിലുള്ള റോളുകൾ മാത്രമാണ് തനിക്ക് ലഭിക്കുന്നത് എന്നുമാണ് മീര പറയുന്നത്.