തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കഥ പറയുന്ന വെബ് സീരീസ് ‘ക്വീൻ' ട്രെയിലർ പുറത്തിറങ്ങി. രണ്ട് മിനുട്ട് നാൽപ്പത്തിനാല് സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലറാണ് പുറത്തിറക്കിയത്. ഗൗതം മേനോൻ ഒരുക്കുന്ന വെബ് സീരീസിൽ രമ്യ കൃഷ്ണനാണ് ജയലളിതയായി എത്തുന്നത്. സീരീസിൽ മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രജിത്ത് എം.ജി.ആറായി എത്തുന്നു. നടി അനിഘ ജയലളിതയുടെ ബാല്യകാലവും അഞ്ജന ജയപ്രകാശ് കൗമാരകാലം അവതരിപ്പിക്കുന്നു.

രണ്ടുപേർ ചേർന്നാണ് വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. അഞ്ച് എപ്പിസോഡുകൾ എഗൗതം മേനോനും, അഞ്ച് എപ്പിസോഡുകൾ പ്രശാന്തുമാണ് സംവിധാനം ചെയ്തിരിക്കുന്നത്. വ‍ർങ്ങൾക്ക് മുമ്പ് ഇരുവർ എന്ന ചിത്രത്തിൽ മോഹൻലാൽ എം.ജി.ആറായി എത്തിയിരുന്നു. വ‍ർഷങ്ങൾക്ക് ശേഷം ഇന്ദ്രജിത്ത് തമിഴകത്തിന്റെ താരദൈവത്തെ അവതരിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

queen-trailer