yediyurapapa-

ബെംഗളൂരു: കർണാടക ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 12 സീറ്റ് നേടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. പുറത്തുവിട്ട നാല് സർവേകളിലും ബി.ജെ.പിക്കാണ് മുൻതൂക്കം പ്രവചിക്കുന്നത്. 15 മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എട്ട് മുതൽ 12 സീറ്റിൽ വരെ ബി.ജെ.പി വിജയിക്കുമെന്നാണ് പ്രവചനം. പവർ ടിവി നടത്തിയ സർവേയിൽ 8 മുതൽ 12 സീറ്റ് വരെ ബി.ജെ.പി നേടുമെന്നാണ് പ്രവചനം. കോൺഗ്രസ് ആറ് മുതൽ എട്ട് വരെ സീറ്റ് നേടും. എന്നാൽ ജെ.ഡി.എസ് ഒരു സീറ്റിൽ ഒതുങ്ങും.


പബ്ലിക് ടിവി സർവേയിലും ബി.ജെ.പിയാണ് മുന്നിൽ. എട്ട് മുതൽ പത്ത് സീറ്റ് വരെയാണ് ബി.ജെ.പിക്ക് ലഭിക്കുക. കോൺഗ്രസിന് മൂന്ന് മുതൽ അഞ്ച് വരെ സീറ്റ് ലഭിക്കും. ജെ.ഡി.എസ് രണ്ട് സീറ്റിൽ വിജയിക്കും. ബി.ടിവി ന ബി.ജെ.പി ഒമ്പത് സീറ്റ് നേടുമെന്നാണ് പ്രവചിക്കുന്നത്. കോൺഗ്രസിന് മൂന്നും ജെ.ഡി.എസിന് രണ്ട് സീറ്റുമാണ് പ്രവചിക്കുന്നത്.

അതേസമയം ഏഴ് സീറ്റ് നേടിയാൽ മാത്രമേ യെദ്യൂരപ്പ സർക്കാരിന് ഭൂരിപക്ഷം നേടാനാവൂ.

അതേസമയം സി വോട്ടർ പുറത്തുവിട്ട നിർണായക സർവേയിലും ബി.ജെ.പി തന്നെ കർണാടകം ഭരിക്കുമെന്നാണ് വ്യക്തമാക്കുന്നത്. എട്ട് സീറ്റ് വരെ ബി.ജെ.പി നേടുമെന്നാണ് പ്രവചനം.