തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിതരണരംഗത്തും വില്പനരംഗത്തും ഉണ്ടായിരിക്കുന്ന ചില വഴിവിട്ട നടപടികൾക്കെതിരെ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ എെ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് നടയിൽ ധർണ നടത്തി. ധർണ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. ജി.എസ്. ബാബു, കടകംപള്ളി ഹരിദാസ്, ആറ്റിങ്ങൽ കെ.എസ്. ശ്രീരഞ്ജൻ, വക്കം യു. പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.