kaithamujju-

തിരുവനന്തപുരം: പട്ടിണി കാരണം അമ്മ കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തിൽ അച്ഛൻ കുഞ്ഞുമോനെ പൊലീസ് അറസ്റ്റുചെയ്തു. അമ്മയെയും മക്കളെയും മർദ്ദിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. വഞ്ചിയൂർ പൊലീസാണ് കുഞ്ഞുമോനെ അറസ്റ്റുചെയ്തത്.

കൈതമുക്ക് റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന യുവതിയാണ് വളർത്താൻ സാധിക്കില്ലെന്ന് കാണിച്ച് ശിശുക്ഷേമസമിതിക്ക് കുഞ്ഞുങ്ങളെ കൈമാറിയത്. ആറ് മക്കളിൽ നാലുപേരെയാണ് ശിശുക്ഷേമ സമിതിക്ക് കൈമാറിയത്. ഭർത്താവ് മദ്യപിച്ചുവന്ന് തന്നെയും കുഞ്ഞുങ്ങളെയും മർദിക്കാറുണ്ടെന്നും വീട്ടു ചെലവിന് പണം തരാറില്ലെന്നും കുഞ്ഞുങ്ങളെ ഏറ്റെടുക്കണമെന്നും ശിശുക്ഷേമ സമിതിക്ക് നൽകിയ അപേക്ഷയിൽ യുവതി പറഞ്ഞിരുന്നു.

അമ്മയും രണ്ടുകുഞ്ഞുങ്ങളും മഹിളാ മന്ദിരത്തിലാണുള്ളത്. ഇവിടെയെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്.