health

കാലാവസ്ഥയ്ക്ക് അനുസരിച്ച് ഭക്ഷണം ക്രമീകരിക്കുന്നതാണ് ആരോഗ്യകരം. മഞ്ഞുകാലം നവംബർ മുതൽ ജനുവരി വരെയാണ്. മാംസം, പച്ചക്കറികൾ എന്നിവ ഉപയോഗിച്ചുള്ള സൂപ്പുകൾ മഞ്ഞു കാലത്ത് മികച്ച ഭക്ഷണമാണ്. എണ്ണയും നെയ്യും ചേർന്ന ഭക്ഷണം മിതമായ അളവിൽ കഴിക്കാം. പുന്നെല്ലരി, ഉഴുന്ന്, ഗോതമ്പ്, അരിപ്പൊടി എന്നിവയടങ്ങിയ ഭക്ഷണം മഞ്ഞുകാലത്തിന് അനുയോജ്യമാണ്.


രാവിലെ ഉണർന്ന് അധികം വൈകാതെ ചൂട് പാൽ കുടിക്കാം. പ്രഭാത ഭക്ഷണത്തിന് നെയ്യ് പുരട്ടിയ ചപ്പാത്തി/ രണ്ട് ദോശ ചെറുപയർ കറി ചൂടുവെള്ളം എന്നിവ കഴിക്കാം. ഉച്ചയ്ക്ക് ഒന്നര തവി കുത്തരിച്ചോറിനൊപ്പം അവിയൽ , ആട്ടിറച്ചി (50 ഗ്രാം) / കോഴിയിറച്ചി / ചെറുമത്സ്യം, തോരൻ, നാല് മണിക്ക് ഏതെങ്കിലും സൂപ്പ് , രാത്രി ഭക്ഷണം ഏഴ് മണിക്കെങ്കിലും കഴിക്കുക. അരിപ്പത്തിരി, വെജിറ്റബിൾ/ ചിക്കൻ സ്റ്റൂ എന്നിവ ആകാം. ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കുക. തണുത്ത ഭക്ഷണപാനീയങ്ങൾ പാടേ ഒഴിവാക്കുക.