മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആരോഗ്യം തൃപ്തികരം. ജാഗ്രതയോടുകൂടി പ്രവർത്തിക്കും. കാര്യങ്ങൾ സാദ്ധ്യമാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഗൃഹനിർമ്മാണം ആരംഭിക്കും. കടം കൊടുത്ത തുക തിരിച്ചു ലഭിക്കും. ഭൂരിപക്ഷ അഭിപ്രായം മാനിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആത്മ സംതൃപ്തിയുണ്ടാകും. വീഴ്ചയുണ്ടാകാതെ ശ്രദ്ധിക്കും.തൊഴിൽ നേട്ടം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ദൂരയാത്രകൾ വേണ്ടിവരും. അഹോരാത്രം ജോലി ചെയ്യും. ദൗത്യങ്ങൾ പൂർത്തീരിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അമിത ആത്മധൈര്യം ഒഴിവാക്കണം. വ്യവസ്ഥകൾ പാലിക്കും. മത്സരങ്ങളിൽ വിജയിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഔദ്യോഗിക പരിശീലനം പൂർത്തിയാക്കും. പുതിയ ആശയങ്ങൾ. മംഗള കർമ്മങ്ങളിൽ സജീവം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
കുടുംബത്തിൽ ഭക്തി അന്തരീക്ഷം. ആശ്വാസം അനുഭവപ്പെടും. ചെയ്യുന്ന കാര്യങ്ങൾ ഉപകാരപ്രദമാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അപാകതകൾ പരിഹരിക്കും. അനുമോദനങ്ങൾ വന്നുചേരും. വരവും ചെലവും തുല്യമായിരിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഉപരിപഠനത്തിനു ചേരും. സേവന സാമർത്ഥ്യമുണ്ടാകും. ആഗ്രഹങ്ങൾ സാധിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ആത്മ നിയന്ത്രണമുണ്ടാകും. പ്രതികൂല സാഹചര്യങ്ങളെ നേരിടും. മത്സരങ്ങളിൽ വിജയം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അധികൃതരുടെ പ്രത്യേക പരിഗണന. സ്ഥാനക്കയറ്റം ലഭിക്കും. ലക്ഷ്യപ്രാപ്തി കൈവരിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ധാർമ്മികമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. വിജ്ഞാനം ആർജിക്കും. കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യും.