iffk

തിരുവനന്തപുരം: അ​ന്താ​രാ​ഷ്ട്ര​ ​ച​ല​ച്ചി​ത്ര​മേ​ള​യു​ടെ​ 24​-ാ​മ​ത് ​എ​ഡി​ഷ​നിൽ ആദ്യ പ്രദർശനങ്ങൾക്ക് വലിയ തിരക്ക്. ടാഗോറും കൈരളിയും ഉൾപ്പടെയുള്ള കേന്ദ്രങ്ങളിൽ രാവിലെ ആരംഭിച്ച പ്രദർശനങ്ങൾക്ക് ഡെലഗേറ്റുകളുടെ നീണ്ട നിരയാണ്. ​ലോ​ക​ ​സി​നി​മാ​ ​പ്രേ​മി​ക​ൾ​ക്ക് ​മു​ന്നി​ൽ​ ​കാ​ഴ്ച​യു​ടെ​ ​വ​സ​ന്തം​ ​വി​രി​യി​ക്കാൻ ച​ല​ച്ചി​ത്രോ​ത്സ​വത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വൈകീട്ട് ആറ് മണിക്ക് നിർവഹിക്കും.

മ​ന്ത്രി​ ​എ.​കെ.​ബാ​ല​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​കും.​ ​മ​ന്ത്രി​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​നാ​ണ് ​മു​ഖ്യാ​തി​ഥി.​ ​ന​ടി​ ​ശാ​ര​ദ​ ​വി​ശി​ഷ്ടാ​തി​ഥി​യാ​യെ​ത്തും.​ഫെ​സ്റ്റി​വ​ൽ​ ​ബു​ക്കി​ന്റെ​ ​പ്ര​കാ​ശ​നം​ ​മേ​യ​ർ​ ​കെ.​ശ്രീ​കു​മാ​ർ​ ​വി.​കെ.​ ​പ്ര​ശാ​ന്ത് ​എം.​എ​ൽ.​എ​യ്‌​ക്കും​ ​ഫെ​സ്റ്റി​വ​ൽ​ ​ബു​ള്ള​റ്റി​ൻ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​വി.​കെ​ ​മ​ധു​ ​കെ.​ടി.​ഡി.​സി​ ​ചെ​യ​ർ​മാ​ൻ​ ​എം.​ ​വി​ജ​യ​കു​മാ​റി​നും​ ​ന​ൽ​കി​ ​പ്ര​കാ​ശ​നം​ ​ചെ​യ്യും.​തു​ട​ർ​ന്ന് ​ഉ​ദ്ഘാ​ട​ന​ ​ചി​ത്ര​മാ​യ​ ​പാ​സ്ഡ് ​ബൈ​ ​സെ​ൻ​സ​ർ​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.


വി​വി​ധ​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​രാ​വി​ലെ​ 10​ ​മ​ണി​ക്കാ​ണ് ​പ്ര​ദ​ർ​ശ​നം​ ​ആ​രം​ഭി​ക്കു​ന്ന​ത്.​ 8,998​ ​സീ​റ്റു​ക​ളാ​ണു​ള്ള​ത്.​ 3500​ ​സീ​റ്റു​ക​ൾ​ ​ഉ​ള്ള​ ​നി​ശാ​ഗ​ന്ധി​യാ​ണ് ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​ദ​ർ​ശ​ന​ ​വേ​ദി.​ ​മി​ഡ്‌​നൈ​റ്റ് ​സ്‌​ക്രീ​നിം​ഗ് ​ചി​ത്ര​മാ​യ​ ​ഡോ​ർ​ലോ​ക്ക് ​ഉ​ൾ​പ്പ​ടെ​ ​പ്ര​ധാ​ന​ ​ചി​ത്ര​ങ്ങ​ൾ​ ​ഇ​വി​ടെ​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.​ ​നാ​ലാം​ ​ദി​നം​ ​രാ​ത്രി​ 12​ ​മ​ണി​ക്കാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ദ​ർ​ശ​നം​ .​ ​ബാ​ർ​ക്കോ​ ​ഇ​ല​ക്ട്രോ​ണി​ക്‌​സി​ന്റെ​ ​നൂ​ത​ന​മാ​യ​ ​ലേ​സ​ർ​ ​ഫോ​സ്‌​ഫ​ർ​ ​ഡി​ജി​റ്റ​ൽ​ ​പ്രോ​ജ​ക്ട​റാ​ണ് ​ഇ​ത്ത​വ​ണ​ ​നി​ശാ​ഗ​ന്ധി​യി​ൽ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.


അ​ന്താ​രാ​ഷ്ട്ര​ ​മ​ത്സ​ര​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഈ​ജി​പ്ഷ്യ​ൻ​ ​സം​വി​ധാ​യ​ക​ൻ​ ​ഖൈ​റി​ ​ബെ​ഷാ​റ​യാ​ണ് ​ജൂ​റി​ ​ചെ​യ​ർ​മാ​ൻ.​ ​ഇ​റാ​നി​യ​ൻ​ ​ന​ടി​ ​ഫാ​ത്തി​മ​ ​മൊ​ഹ​മ്മ​ദ് ​ആ​ര്യ,​ ​ക​സാ​ഖ് ​സം​വി​ധാ​യ​ക​ൻ​ ​അ​മീ​ർ​ ​ക​രാ​ക്കു​ലോ​വ്,​ ​സം​വി​ധാ​യ​ക​നും​ ​ഛാ​യാ​ഗ്രാ​ഹ​ക​നു​മാ​യ​ ​രാ​ജീ​വ് ​മേ​നോ​ൻ,​ ​മ​റാ​ത്തി​ ​സം​വി​ധാ​യ​ക​ൻ​ ​നാ​ഗ​രാ​ജ് ​മ​ഞ്ജു​ളെ​ ​എ​ന്നി​വ​രാ​ണ് ​ജൂ​റി​ ​അം​ഗ​ങ്ങ​ൾ.