fernando-solanus

സാ​മ്രാ​ജ്യ​ത്വ​ ​വി​രു​ദ്ധ​ ​പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ​കാ​മ​റ​യെ​ ​സ​മ​രാ​യു​ധ​മാ​ക്കി​യ​ ​സം​വി​ധാ​യ​ക​ ​പ്ര​തി​ഭ​യാ​ണ് ​അ​ർ​ജ​ന്റീ​നി​യ​ൻ​ ​സം​വി​ധാ​യ​ക​നാ​യ​ ​ഫെ​ർ​ണാ​ണ്ടോ​ ​സൊ​ളാ​ന​സ്.​ ​നാ​ട​ക​വും​ ​സം​ഗീ​ത​വും​ ​നി​യ​മ​വും​ ​പ​ഠി​ച്ച​ ​സൊ​ളാ​ന​സ് 1968​ൽ​ ​ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ​ ​ന​വ​ ​കൊ​ളോ​ണി​യ​ലി​സ​ത്തെ​യും​ ​അ​ക്ര​മ​ത്തെ​യും​ ​പ്ര​തി​പാ​ദി​ച്ച് ​'​ലാ​ ​ഹോ​റ​ ​ഡി​ ​ലോ​സ് ​ഹോ​ർ​നോ​സ് " ​എ​ന്ന​ ​ത​ന്റെ​ ​ആ​ദ്യ​ ​ച​ല​ച്ചി​ത്രം​ ​ര​ഹ​സ്യ​മാ​യി​ ​നി​ർ​മ്മി​ക്കു​ക​യും​ ​സം​വി​ധാ​നം​ ​ചെ​യ്യു​ക​യും​ ​ചെ​യ്തു.​ ​ഇ​തോ​ടെ​യാ​ണ് ​സൊ​ളാ​ന​സ് ​ഹോ​ളി​വു​ഡി​നെ​യും​ ​യൂ​റോ​പ്യ​ൻ​ ​സി​നി​മ​യേ​യും​ ​എ​തി​ർ​ക്കു​ന്ന​ ​'​മൂ​ന്നാം​ലോ​ക​ ​സി​നി​മ​"​ ​എ​ന്ന​ ​വി​പ്ല​വ​ക​ര​മാ​യ​ ​ച​ല​ച്ചി​ത്ര​പ്ര​സ്ഥാ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​കു​ന്ന​ത്.​ ​

പി​ന്നീ​ട് ​ഈ​ ​പ്ര​സ്ഥാ​ന​ത്തി​ന്റെ​ ​മു​ന്ന​ണി​പ്പോ​രാ​ളി​യാ​കു​ക​യും​ ​ചെ​യ്തു.​ 1970​ക​ളി​ൽ​ ​അ​ർ​ജ​ന്റീ​നി​യ​ൻ​ ​സി​നി​മ​യെ​ ​ഇ​ള​ക്കി​മ​റി​ച്ച​ ​ഗ്രൂ​പോ​ ​സി​നി​ ​ലി​ബ​റേ​ഷ്യ​ൻ​ ​കൂ​ട്ടാ​യ്മ​യു​ടെ​ ​മു​ൻ​നി​ര​യി​ൽ​ ​സോ​ള​ാന​സ് ​ഉ​ണ്ടാ​യി​രു​ന്നു. ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ​ ​ന​വ​കൊ​ളോ​ണി​യ​ലി​സ​ത്തി​നെ​തി​രാ​യ​ ​വി​മോ​ച​ന​പ്പോ​രാ​ട്ട​ങ്ങ​ളു​ടെ​ ​നാ​ൾ​വ​ഴി​ക​ളെ​ ​അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ ​'​ദ​ ​അ​വ​ർ​ ​ഒ​ഫ് ​ദ​ ​ഫ​ർ​ണ​സ​സ് ",​ അ​ർ​ജ​ന്റീ​ന​യി​ലേ​ക്കു​ള്ള​ ​ബ​ഹു​രാ​ഷ്ട്ര​ ​കു​ത്ത​ക​ ​ക​മ്പ​നി​ക​ളു​ടെ​ ​അ​ധി​നി​വേ​ശ​വും​ ​സ്വ​കാ​ര്യ​വ​ത്ക​ര​ണ​വും​ ​സ​മൂ​ഹ​ത്തെ​ ​സാ​മ്പ​ത്തി​ക​മാ​യും​ ​രാ​ഷ്ട്രീ​യ​മാ​യും​ ​എ​ങ്ങ​നെ​ ​ത​ക​ർ​ത്തു​വെ​ന്ന് ​അ​ന്വേ​ഷി​ക്കു​ന്ന​ ​'സോ​ഷ്യ​ൽ​ ​ജെ​നോ​സൈ​ഡ് " ​തു​ട​ങ്ങി​യ​ ​രാ​ഷ്ട്രീ​യ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​ലോ​ക​സി​നി​മ​യി​ലെ​ ​അ​തി​കാ​യ​നാ​യി​ ​മാ​റി.


2009​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​'​ലാ​ ​ടി​യ​റ​ ​സു​ബ്ലെ​വാ​ഡ​"​യാ​ണ് ​ഒ​ടു​വി​ല​ത്തെ​ ​ചി​ത്രം.​ 1990​ക​ൾ​ ​മു​ത​ൽ​ ​അ​ർ​ജ​ന്റീ​നി​യ​ൻ​ ​രാ​ഷ്ട്രീ​യ​ത്തി​ലെ​ ​സ​ജീ​വ​ ​സാ​ന്നി​ദ്ധ്യ​മാ​ണ്.​ ​നി​ല​വി​ൽ​ ​ബ്യൂ​ണ​സ് ​അ​യേ​ഴ്സ് ​സി​റ്റി​ ​ഡെ​പ്യൂ​ട്ടി​യാ​ണ് ​കേ​ര​ള​ ​രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​മേ​ള​ ​ലൈ​ഫ്ടൈം​ ​അ​ച്ചീ​വ്മെ​ന്റ് ​പു​ര​സ്കാ​രം​ ​ന​ൽ​കി​ ​ആ​ദ​രി​ക്കു​ന്ന​ ​ഈ​ ​എ​ൺ​പ​ത്തി​മൂ​ന്നു​കാ​ര​ൻ.