1. വയനാട് ബത്തേരിയില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷെറിന്റെ കുംടുംബത്തിനും ആലപ്പുഴയില്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റതിനെ തുടര്‍ന്ന് മരിച്ച നവനീതിന്റെ കുടുംബത്തിനും 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനം. വയനാട് ബത്തേരിയില്‍ സ്‌കൂളില്‍ വച്ച് പാമ്പ് കടിയേറ്റ ഷഹല ഷെറിന്‍ മരിച്ചത് അദ്ധ്യാപകരുടെ അനാസ്ഥ കൊണ്ടും കൃത്യമായ ചികിത്സ ലഭിക്കാത്തതും കൊണ്ടായിരുന്നു. സ്‌കൂളില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ പട്ടിക കക്ഷണം തലയില്‍ കെണ്ട് ഉണ്ടായ രക്ത ശ്രാവത്തില്‍ ആണ് നവനീത് മരിച്ചത്. ഇവര്‍ക്കുള്ള ധന സഹായം ആണ് ഇന്ന് ചേര്‍ന്ന മന്ത്രി സഭ പ്രഖ്യാപിച്ചത്.
2. അതേസമയം മൊറട്ടോറിയം ഉത്തരവ് ഇറക്കുന്നതില്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മന്ത്രി സഭ തള്ളി. ഉത്തരവ് ഇറക്കുന്നതില്‍ വിഴ്ച്ച ഉണ്ടായില്ല എന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ആണ് മന്ത്രിസഭ തള്ളിയത്. ഉദ്യോഗസ്ഥര്‍ക്ക് വീഴച്ച ഇല്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ഇല്ലെന്ന് മന്ത്രി സഭ. കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തി കൊണ്ട് 2019 മാര്‍ച്ച് ആറിന് ആയിരുന്നു മന്ത്രി സഭ തീരുമാനം. എന്നാല്‍ ഉത്തരവ് ഇറക്കാന്‍ വൈകിയതിനാല്‍ തീരുമാനം നടപ്പിലായില്ല. ഉടന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഉത്തരവ് നടപ്പിലാക്കാനും കഴിഞ്ഞില്ല. മന്ത്രി സഭ ആവശ്യ പ്രകാരം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് തള്ളിയത്.
3. ഹൈദരാബാദില്‍ 26 കാരിയായ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെയും പൊലീസ് വെടിവച്ച് കൊന്നു. ഹൈദരാബാദില്‍ ഇന്ന് പുലര്‍ച്ചെ ആണ് സംഭവം. അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനര്‍ ആവിഷ്‌ക്കരിക്കുന്നതിന് ഇടയില്‍ ആണ് വെടിവയ്പ്പ് നടന്നത്. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്‌ക്കേണ്ടി വന്നതെന്ന് പൊലീസ്. പ്രതികള്‍ ആക്രമിച്ചപ്പോള്‍ സ്വയം സുരക്ഷയ്ക്ക് വെടിവച്ചു. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു എന്നും പൊലീസ് വ്യക്തമാക്കി. മുഖ്യപ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്ന കേശവുലു, ജോളു ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്.
4. പ്രതികള്‍ കൊല്ലപ്പെട്ടതില്‍ സന്തോഷം എന്ന് ഡോക്ടറുടെ കുടുംബം. നീതി നടപ്പായതില്‍ തെലുങ്കാന സര്‍ക്കാരിനോടും പൊലീസിനോടും നന്ദി ഉണ്ട് എന്ന് പിതാവ് പ്രതികരിച്ചു. പ്രതികള്‍ക്ക് എതിരെ നടന്ന പൊലീസ് നടപടിയില്‍ സന്തോഷം എന്ന് ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മ ആശാദേവി. മകളുടെ മരണത്തില്‍ നീതി നേടി താന്‍ ഏഴ് വര്‍ഷമായി കോടതി കയറി ഇറങ്ങുന്നു. പ്രതികളെ വെടിവച്ച് കൊന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കരുത് എന്നും ആശാദേവി പ്രതികരിച്ചു. ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ അതിരുവിടുക ആണെന്ന് മുന്‍ മുഖ്യമന്ത്രി മായാവതി. ഹൈദരാബാദിലെ പൊലീസ് നടപടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് യു.പി പൊലീസും പ്രവര്‍ത്തിക്കണം എന്നും മായാവതി ആവശ്യപ്പെട്ടു. ഹൈദരാബാദിലെ പ്രതികള്‍ കൊല്ലപ്പെട്ടതില്‍ സാധാരണ വ്യക്തി എന്ന നിലയില്‍ സന്തോഷം എന്ന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ. ഇത്തരം ഒരു തീര്‍പ്പ് നിയമ സംവിധാനത്തില്‍ കൂടി ആകാമായിരുന്നു എന്നും പ്രതികരണം.
5. വ്യാഴാഴ്ച്ച പുലര്‍ച്ചെ ആണ് ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡിലെ അടിപ്പാതയില്‍ കത്തികരിഞ്ഞ നിലയില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടു ജോലികഴിഞ്ഞു മടങ്ങുമ്പോഴാണ് സംഭവം. ഇരുപത്താറുകാരിയെ പ്രതികള്‍ ഊഴമിട്ട് പല തവണ പീഡിപ്പിക്കുക ആയിരുന്നു. തുടര്‍ന്നു പെട്രോള്‍ വാങ്ങി വന്ന് പുലര്‍ച്ചെ രണ്ടരയോടെ പ്രതികള്‍ മൃതദേഹം കത്തിക്കുക ആയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ ക്രൂരമായി കൊന്ന പ്രതികളെ വെള്ളിയാഴ്ച്ച രാവിലെ പൊലീസ് പിടികൂടുക ആയിരുന്നു. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പൊലീസുകാരെ നേരത്തെ സസപെന്റ് ചെയ്യ്തിരുന്നു.
6. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുമ്പോള്‍ പകരം ആര്‍ക്കും പ്രത്യേക ചുമതലയില്ലെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. പാര്‍ട്ടി നിലവിലുള്ളത് പോലെ ഒരുമിച്ച് പ്രവര്‍ത്തിക്കും എന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പ്രതികരണം, കോടിയേരിക്ക് പകരം ചുമതല, എം. വി ഗോവിന്ദന് കൈമാറുമെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെ. ഇക്കാര്യം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടേറിയറ്റും നിഷേധിച്ചിരുന്നു. ഈ മാസം 30ന് അമേരിക്കയിലേക്ക് വീണ്ടും ചികിത്സയ്ക്ക് പോകാന്‍ ആയാണ് കോടിയേരി ബാലകൃഷ്ണന്‍ അവധി എടുക്കുന്നത്.
7. ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താന്‍ ഉള്ള ചര്‍ച്ചകള്‍ക്ക് ദേശീയ നേതാക്കള്‍ അടുത്തയാഴ്ച കേരളത്തില്‍. 30 ന് ദേശീയ അധ്യക്ഷനെ തിരഞ്ഞ് എടുക്കേണ്ടതിനാല്‍ ഈ മാസം 15 ന് അകം സംസ്ഥാന പ്രസിഡന്റിനെ നിശ്ചിക്കാന്‍ ആണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. ഇതിനായി ദേശീയ സംഘടനാ സെക്രട്ടറി ബി.ല്‍ സന്തോഷിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം കോര്‍ കമ്മിറ്റി അംഗങ്ങളും ആയും തുടര്‍ന്ന് ആര്‍.എസ്.എസ് നേതൃത്വവും ആയും ചര്‍ച്ച നടത്തും. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തനം ഇപ്പോള്‍ വേണ്ടത്ര സജീവം അല്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന് കിട്ടിയ റിപ്പോര്‍ട്ട്.
8. കേരള ഘടകത്തിലെ ഗ്രൂപ്പുപോര് ഒഴിവാക്കി സമവായത്തിലൂടെ പാര്‍ട്ടിയെ നയിക്കാന്‍ ആളെ കണ്ടെത്തുക എന്ന വെല്ലുവിളിയാണ് ദേശീയ നേതൃത്വത്തിനു മുന്നില്‍ ഉള്ളത്. കേന്ദ്രമന്ത്രി വി. മുരളീധരനും മുന്‍ പ്രസിഡന്റ് പി.കെ. കൃഷ്ണദാസും നയിക്കുന്ന ഗ്രൂപ്പുകള്‍ ആണ് പ്രധാനമായും അധ്യക്ഷ സ്ഥാനത്തിനായി രംഗത്തുള്ളത്. മുരളീധര പക്ഷത്ത് കെ. സുരേന്ദ്രനും കൃഷ്ണദാസ് പക്ഷത്ത് എം.ടി. രമേശും. ഇവരെക്കൂടാതെ, ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരും അധ്യക്ഷ സ്ഥാനത്തിന് ആയി രംഗത്ത് ഉണ്ട്.