മരണപ്പെട്ടവരുടെയും ജീവിച്ചിരിക്കുന്നവരുടെയും ലോകത്താണ് ജസ്റ്റ് എന്ന 'പാതി'മനുഷ്യൻ കഴിയുന്നത്. മരണപ്പെട്ടവരെ മോക്ഷപ്രാപ്തിയിലേക്കും മറ്റൊരു ജീവിതത്തിലേക്കും നയിക്കാൻ നിയോഗിക്കപ്പെട്ട അയാളുടെ ജീവിതം മാറിമറിയുന്നു. ക്രമേണ ജീവിച്ചിരിക്കുന്നവരുടെ ലോകത്തുനിന്നും അയാൾ പുറന്തള്ളപ്പെടുകയാണ്. ജീവിതവും പ്രണയവും മരണവും ഇഴപിരിച്ചെടുക്കാൻ പറ്റാത്ത രീതിയിൽ കൂടിപിണഞ്ഞു കിടക്കുകയാണ് 'ബെർണിംഗ് ഗോസ്റ്റ്' എന്ന ഈ ഫ്രഞ്ച് ചിത്രത്തിൽ.
ദൃശ്യങ്ങൾക്കല്ല കഥയ്ക്കും കഥനരീതിക്കുമാണ് സംവിധായിക ഇവിടെ പ്രാമുഖ്യം നൽകിയിരിക്കുന്നത് മുഖ്യകഥാപാത്രമായ ജസ്റ്റ് ധരിച്ചിരിക്കുന്ന നക്ഷത്രങ്ങൾ തുന്നിപ്പിടിപ്പിച്ച ഓവർകോട്ടിൽ പോലും ഈ മാജിക്കൽ റിയലിസ്റ്റ് സ്വഭാവത്തിന്റെ സാന്നിദ്ധ്യം നമ്മുക്ക് കാണാനാകും.