ഭക്ഷണപ്രേമികൾക്ക് മീൻ വിഭവങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ചെമ്പല്ലി മീൻ. ശുദ്ധജലങ്ങളിൽ കാണുന്ന ഇവ കടലിലും യഥേഷ്ടം ലഭിക്കും. ആർക്കും ഇഷ്ടപ്പെടുന്ന രുചി എന്നത് തന്നെയാണ് ഈ മീനിന്റെ ഏറ്റവും വലിയ പ്രത്യേകത. ആള് ഇത്തിരി വില കൂടുതലാണെങ്കിലും കഴിക്കാൻ വേണ്ടി ആളുകൾ കടകളും ഷാപ്പുകളും തേടിയെത്താറുമുണ്ട്. മുളകിട്ട് വറ്റിച്ച കറിയായും ഫ്രൈ ചെയ്തുമൊക്കെ കഴിച്ചാണ് ഭക്ഷണപ്രേമികൾ ചെമ്പല്ലിയോടുള്ള പ്രിയം കാണിക്കാറുള്ളത്. എന്നാൽ ഫ്രൈ ചെയ്ത് കുടംപുളിയിട്ട് നിങ്ങൾ എപ്പോഴെങ്കിലും കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ കൗമുദി ടിവിയുടെ എന്റെ കടൽക്കൂട്ട് എന്ന പരിപാടിയിൽ ഈ വിഭവമാണ് പരിചയപ്പെടുത്തുന്നത്. തിരുവനന്തപുരം വലിയതുറ ചന്തയിൽ പോയി ലേലം വിളിച്ച് വാങ്ങിയ മീനാണ് കറി വയ്ക്കുന്നത്. രുചിക്കൂട്ടിന്റെ രഹസ്യങ്ങൾ അറിയാൻ ഈ എപ്പിസോഡ് കാണുക.