aramco

 സമാഹരിച്ചത് $2,560 കോടി

റിയാദ്: സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയും ലോകത്തെ ഏറ്റവുമധികം ലാഭം നേടുന്ന കമ്പനിയുമായ സൗദി ആരാംകോ പ്രാരംഭ ഓഹരി വില്‌പനയിലൂടെ (ഐ.പി.ഒ) 2,560 കോടി ഡോളർ (1.83 ലക്ഷം കോടി രൂപ) സമാഹരിച്ചു. ഇതു ലോക റെക്കാഡാണ്. ചൈനീസ് ഇ-കൊമേഴ്‌സ് സ്ഥാപനമായ ആലിബാബ 2014ൽ സമാഹരിച്ച 2,500 കോടി ഡോളറിന്റെ റെക്കാഡാണ് ആരാംരോ പഴങ്കഥയാക്കിയത്.

ഐ.പി.ഒയ്ക്ക് ശേഷം ആരാംകോയുടെ മൂല്യം 1.7 ലക്ഷം കോടി ഡോളർ ആയി ഉയർന്നു. ആപ്പിൾ (1.2 ലക്ഷം കോടി ഡോളർ), മൈക്രോസോഫ്‌റ്റ് (1.1 ലക്ഷം കോടി ഡോളർ) എന്നിവയേക്കാൾ ബഹുദൂരം അധികമാണിത്. ഓഹരിയൊന്നിന് 8.53 ഡോളർ നിരക്കിൽ ഡിസംബർ 12 മുതൽ റിയാദ് ഓഹരി വിപണിയിൽ ആരാംകോ ഓഹരികളുടെ വ്യാപാരത്തിന് തുടക്കമാകും.