താമര ലീഷർ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ പഞ്ച നക്ഷത്ര ഹോട്ടൽ ഓ ബൈ താമര തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. കൺവെൻഷൻ സെന്റർ, വലുതും ചെറുതുമായ കോൺഫറൻസ് ഹാളുകൾ, വിശാലമായ നാല് ഡൈനിംഗ് ഏരിയയും ഉൾപ്പടെ എല്ലാ ആധുനികതകളും ഒരുക്കിയ ഇവിടെ 152 മുറികളിൽ താമസ സൗകര്യമുണ്ട്. തിരുവനന്തപുരത്തിന് കേരള ടൂറിസത്തിനുള്ള പ്രാധാന്യം മനസിലാക്കിയിട്ടാണ് താമര ലീഷർ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ഇവിടെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിൽ കൊടൈക്കനാൽ, കൂർഗ് എന്നിവിടങ്ങളിൽ താമര ഗ്രൂപ്പിന് ഹോട്ടൽ സംരംഭങ്ങളുണ്ട്.

o-by-tamara-
o by tamara