extra-marital-affair

ന്യൂഡൽഹി: വിരമിച്ച അധ്യാപകൻ ഭാര്യയെയും മരുമകളെയും കുത്തിക്കൊലപ്പെടുത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ രോഹിണിയിലാണ് സംഭവം. സതീഷ് ചൗധരി എന്ന 62 കാരനാണ് 62 കാരിയായ ഭാര്യ സ്നേഹലത ചൗധരിയേയും മകൻ ഗൗരവ് ചൗധരിയുടെ ഭാര്യ പ്രജ്ഞ ചൗധരിയെയും (35) രോഹിണിയിലെ വീട്ടിൽ വെച്ച് കൊലപ്പെടുത്തിയത്. ഭാര്യയ്ക്കും മരുമകൾക്കും വിവാഹേതര ബന്ധമുണ്ടെന്ന സതീഷ് ചൗധരിയുടെ സംശയമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന.

ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിന്ന് വിരമിച്ച സ്നേഹലത ചൗധരിയും മരുമകൾ പ്രഗ്യ ചൗധരി രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് പൊലീസ് എത്തിയപ്പോൾ കണ്ടത്. കൊലപാതകങ്ങളെക്കുറിച്ച് പൊലീസിനെ അറിയിച്ചത് സതീഷ് ചൗധരിയുടെ രണ്ടാമത്തെ മകൻ സൗരഭ് ചൗധരിയാണ്.

'വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് സൗരഭ് ചൗധരി ഞങ്ങളെ വിളിച്ചത്. അയാളുടെ അമ്മയെയും ഏട്ടത്തിയമ്മയേയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അയാൾക്കും പരിക്ക് പറ്റിയിട്ടുണ്ട്'- പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.