നവംബർ 27 ബുധനാഴ്ച രാത്രി കാണാതായ ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം 28 ന് രാവിലെയാണ് ഹൈദരാബാദ് – ബംഗളുരു ദേശീയപാതയിലെ കലുങ്കിനടിയിൽ കണ്ടെത്തിയത്.
ബുധനാഴ്ച വൈകിട്ട് 6 മണി ഷാദ്‌നഗറിലെ വീട്ടിൽ നിന്ന് മൃഗാശുപത്രിയിലേക്ക് പോകുന്ന വഴി യുവതി സ്കൂട്ടർ ടോൾ ബൂത്തിന് സമീപം നിറുത്തിയിട്ട് ത്വക്‌രോഗ വിദഗ്ദ്ധനെ കാണാൻ പോയി.ബൂത്തിലെ സി.സി.ടി.വിയിൽ ദൃശ്യങ്ങളുണ്ട്
രാത്രി 9 യുവതി തിരിച്ചെത്തി.സ്‌കൂട്ടറിന്റെ ടയർ പഞ്ചറായ നിലയിൽ.സ്‌കൂട്ടറിന്റെ കാറ്റഴിച്ചുവിട്ടത് ശിവ
രാത്രി 9.15 സഹോദരിയെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു.ടയർ നന്നാക്കാൻ സഹായിക്കാമെന്ന് ഒരാൾ പറയുന്നതു ഫോണിലൂടെ കേട്ടെന്ന് സഹോദരിയുടെ മൊഴി. സമീപത്തെ ലോറി ഡ്രൈവർമാർ ഭയപ്പെടുത്തുന്നതായി യുവതി സഹോദരിയോട് പറഞ്ഞു. അടുത്തുള്ള ടോൾ ഗേറ്റിൽ പോയിരിക്കാൻ സഹോദരി ഉപദേശിച്ചു.
9.45 ഡോക്ടറുടെ ഫോൺ സ്വിച്ച് ഓഫ്
9.50 സഹോദരി ടോൾ ബൂത്തിൽ എത്തിയെങ്കിലും ഡോക്ടറെ കണ്ടില്ല.
വിവരം ബന്ധുക്കളെ അറിയിച്ചു.
രാത്രി 10 പരാതിയുമായി ആർ.ജി.ഐ.എ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും തങ്ങളുടെ പരിധിയിലല്ലെന്ന് മറുപടി.
28 വ്യാഴാഴ്ച
പുലർച്ചെ 1 ഷംഷാബാദ് സ്റ്റേഷനിലെത്തി പരാതി നൽകി
പുലർച്ചെ 3 യുവതിയുടെ പിതാവ് ഒറ്റയ്ക്ക് തിരച്ചിൽ നടത്തി.
4 പൊലീസ് കോൺസ്റ്റബിൾമാരെത്തി അന്വേഷണം തുടങ്ങി
രാവിലെ 6 ടോൾ ബൂത്തിന് സമീപം യുവതിയുടെ വസ്ത്രവും ചെരുപ്പും ഹാൻഡ്ബാഗും ഒരു മദ്യക്കുപ്പിയും കണ്ടെത്തി.
7 30 കി.മി അകലെ ഹൈദരാബാദ്- ബംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയിൽ കത്തിക്കരിഞ്ഞ മൃതദേഹം യാത്രക്കാർ കണ്ടെത്തി.
നാല് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
29 വെള്ളി
സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം.തെലങ്കാനയിലെ വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ വൻ പ്രതിഷേധം നടന്നു.
ഡിസംബർ 1
പരാതി അന്വേഷിക്കാത്തതിന് മൂന്നു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. കേസിന്റെ വിചാരണയ്‌ക്ക് അതിവേഗ കോടതി രൂപീകരിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു.
ഡിസംബർ 6
ഇന്നലെ പുലർച്ചെ 5.45നും
6.15നും ഇടയിൽ കുറ്റകൃത്യം പുനരാവിഷ്‌കരിക്കാൻ പൊലീസ് പ്രതികളെ സ്ഥലത്ത് എത്തിച്ചു.നവീൻ ശിവ് എന്നീ പ്രതികൾ പൊലീസിനെ കല്ലെറിഞ്ഞു, ലാത്തികൾ പിടിച്ചു വാങ്ങാൻ ശ്രമിച്ചു മുഹമ്മദ് അരീഫും ചെന്ന കേശവുലുവും രണ്ട് പൊലീസുകാരുടെ 0.9 എം. എം പിസ്റ്റലുകൾ തട്ടിപ്പറിച്ചു മുഹമ്മദ് അരീഫ് ആദ്യം വെടിവച്ചു പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നു കീഴടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടു പ്രതികൾ വെടിവയ്‌പ് തുടർന്നു പൊലീസ് സ്വയ രക്ഷയ്‌ക്ക് തിരിച്ച് വെടിവച്ചു നാല് പ്രതികളും സ്ഥലത്തു തന്നെ കൊല്ലപ്പെട്ടു അക്രമികളുടെ വെടിയേറ്റ രണ്ട് പൊലീസുകാരെ ആശുപത്രിയിലാക്കി ഡോക്‌ടർമാർ സംഭവസ്ഥലത്തു തന്നെ പോസ്റ്റുമോർട്ടം നടത്തി മൃതദേഹങ്ങൾ ഷാദ്‌നഗർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.