വയനാട് വാകേരി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്താനെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനി പൂജ വാക്കുകൾ കിട്ടാതെ വിഷമിച്ചപ്പോൾ രാഹുൽ വളരെ ശാന്തമായി പൂജയെ സഹായിക്കുന്നു.
സംഘാടകർ മൈക്ക് പൂജയിൽ നിന്ന് തിരിച്ച് വാങ്ങാൻ ശ്രമിച്ചപ്പോൾ രാഹുൽ ഇടപെട്ട് മൈക്ക് പൂജക്ക് തന്നെ തിരിച്ചുകൊടുക്കുകയും ഒട്ടും വിഷമിക്കാതെ പരിഭാഷ തുടരാൻ ആവശ്യപ്പെടുകയും ചെയ്യുന്നു
രാഹുൽ പകർന്ന ആത്മവിശ്വാസത്തിൽ പൂജ തൻറെ പരിഭാഷ മെച്ചപ്പെടുത്തിയപ്പോൾ സദസ്സിനോട് കയ്യടിക്കാൻ അഭ്യർത്ഥിക്കുന്ന രാഹുൽ