hyundai

കൊച്ചി: ഇന്ത്യയുടെ ഗ്രീൻ മൊബിലിറ്രി ഇക്കോ സംവിധാനത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി രാജ്യത്ത് ഇന്ധനസെൽ ഇലക്‌ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാനുള്ള പ്രായോഗികാ പഠനത്തിന് ഹ്യുണ്ടായ് തുടക്കമിട്ടു. വൈദ്യുതി നേരിട്ട് ഉത്പാദിപ്പിക്കാവുന്ന ബാറ്ററികളാണ് ഇന്ധനസെൽ. ഇവയോട് കൂടിയ ഇലക്‌ട്രിക് വാഹനങ്ങളാണ് (ഫ്യുവൽസെൽ ഇലക്‌ട്രിക് വെഹിക്കിൾസ്) ഹ്യുണ്ടായ് ഇന്ത്യയിൽ അവതരിപ്പിക്കുക.

സാധാരണ ഇലക്‌ട്രിക് വാഹനങ്ങളേക്കാൾ കൂടുതൽ പ്രകൃതി സൗഹാർദ്ദമാണ് ഇന്ധനസെൽ അധിഷ്‌ഠിത വാഹനങ്ങൾ. പൂജ്യം മലിനീകരണ തോതിൽ യാത്രാവശ്യങ്ങൾ നിറവേറ്രി പുരോഗതിയുടെ ഭാഗമാകുകയാണ് ലക്ഷ്യമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ എസ്.എസ്. കിം പറഞ്ഞു. മലിനീകരണ വാതകങ്ങളൊന്നും പുറന്തള്ളില്ലെന്നതാണ് ഈ വാഹനങ്ങളുടെ പ്രത്യേകത.