ഹൈദരാബാദിൽ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ച് കൊന്ന സംഭവത്തിൽ പൊലിസിനെ അഭിനന്ദിച്ച് നടി സുരഭി ലക്ഷ്മി രംഗത്ത്. പ്രതികളെ തന്റെ കയ്യിൽ കിട്ടിയാൽ ഞാൻ ഇതിനേക്കാൾ ഭീകരമായി ശിക്ഷിച്ചേനെയെന്നും സുരഭി ഫേസ്ബുക്കിൽ കുറിച്ചു. പോലീസ് കുപ്പായമിട്ടിട്ടും ഒരച്ഛന്റെ മനസ്സോട് കൂടി ജനങ്ങളുടെ മനസ്സിലുണ്ടായ നീതി നടപ്പാക്കിയ മനുഷ്യൻ. ഒരു ബിഗ് സല്യൂട്ട് സാർ- സുരഭി കുറിച്ചു.
സംഭവത്തിൽ പ്രതികരിച്ച് നടന്മാരായ കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, നീരജ് മാധവ്, ഉണ്ണി മുകുന്ദൻ, നടി ഷംന കാസിം, സംവിധായകൻ ജൂൺ ആന്റണി ജോസഫ് തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിരുന്നു. ഇതിനെയാണ് കർമ്മ എന്ന് പറയുന്നതെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം. നീതി നടപ്പായി എന്ന് ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചു.
സുരഭിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മനസ്സിന് വല്ലാത്ത ഒരു സന്തോഷം! ☺️police ചെയ്തത് ശെരിയോ തെറ്റോ എന്നുള്ളതല്ല ഇപ്പൊ ചിന്തിക്കുന്നത് ഈ പ്രതികളെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ ഇതിനേക്കാൾ ഭീകരമായി ശിക്ഷിച്ചേനെ .... 2008 ൽ യുവതികൾക്ക് നേരെ 3 യുവാക്കൾ ആസിഡൊഴിക്കുന്നു ,ദിവസങ്ങൾക്കുള്ളിൽ യുവാക്കളെ ഏറ്റുമുട്ടലിന്റെ പേർ പറഞ്ഞു പോലീസ് വെടിവെച്ചു കൊല്ലുന്നു ,അന്ന് അതിന് ഉത്തരവിടുവാൻ ധൈര്യം കാണിച്ച അതേ എസ് .പി സജ്നാർ ഇന്ന് 2019
കമ്മീഷനറായിരിക്കെ വീണ്ടും ചങ്കൂറ്റം കാണിച്ചിരിക്കുന്നു , പോലീസ് കുപ്പായമിട്ടിട്ടും ഒരച്ഛന്റെ മനസ്സോട് കൂടി ജനങ്ങളുടെ മനസ്സിലുണ്ടായ നീതി നടപ്പാക്കിയ മനുഷ്യൻ
ഒരു ബിഗ് സല്യൂട്ട് സാർ.