arsenal

ലണ്ടൻ: പരിശീലകനെ മാറ്റിയിട്ടും ആഴ്സനലിന്റെ തലവര മാറുന്നില്ല. പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സ്വന്തം തട്ടകത്തിൽ ബ്രൈറ്റൺ ഹോവ് ആൽബിയോണെതിരെ 1-2ന് ആഴ്സനൽ തോറ്രു. ഉനെയ് എംറിക്കു പകരം ചുമതലയേറ്റ ഫ്രഡ്ഡി ല്യൂംഗ്ബർഗിനും ടീമിനെ ജയത്തിലേക്ക് നയിക്കാനായിട്ടില്ല.

വെബ്സ്റ്ററും മൈപേയുമാണ് ബ്രൈറ്രണായി ലക്ഷ്യം കണ്ടത്. ലക്കാസ്സട്ടെ ആഴ്സനലിനായി ഒരു ഗോൾ മടക്കി. പ്രിമിയർ ലീഗിൽ ഉൾപ്പെടെ കഴിഞ്ഞ 9 മത്സരങ്ങളിൽ ആഴ്സനലിന് ജയിക്കാനായില്ല. മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് 2-0 ത്തിന് ഷെഫീൽഡ് യുണൈറ്റഡിനെ കീഴടക്കി.