yechuri-

ന്യൂഡൽഹി: ഹൈദരാബാദ് ബലാത്സംഗക്കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചുകൊന്നതിനെ വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഹൈദരാബാദിലേതായാലും ഉന്നാവിലേതായാലും ബലാത്സംഗക്കേസുകളിൽ ജനങ്ങൾ രോഷത്തിലാണ് അതിനാൽ ജനങ്ങൾ ഏറ്റുമുട്ടൽ കൊലയിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നു. നീതിന്യായ സംവിധാനത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നീതിന്യായ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് എല്ലാസർക്കാരുകളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കടുത്ത വിമർശനമാണ് ഉന്നയിച്ചത്.വിചാരണയില്ലാതെ കൊല്ലുന്നത് പ്രശ്‌നങ്ങളുടെ പരിഹാരമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എങ്ങനെയാണ് ഒരുരാജ്യം അവിടുത്തെ പൗരന്മാരുടെ ജീവനും അന്തസിനും സംരക്ഷണം നൽകുന്നത് എന്നതാണ് ഒരു പരിഷ്കൃത സമൂഹത്തിന്റെ അടിസ്ഥാനം.

പകരംവീട്ടലിനെയല്ല നീതിയെന്ന് പറയുന്നത്. 2012ൽ ഡൽഹി കൂട്ടബലാത്സംഗത്തിന് ശേഷം എന്തുകൊണ്ടാണ് സ്ത്രീസുരക്ഷയ്ക്കായി കർശന നിയമം കൊണ്ടുവന്നിട്ടും അത് ഫലപ്രദമായി നടപ്പിലാക്കാൻ സാധിക്കാത്തതെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.

Dr BR Ambedkar’s enduring contribution is our Constitution, and that is under serious attack today. Our job is to save it in order to keep both, modern India and his legacy alive. #December6 #Ambedkar

— Sitaram Yechury (@SitaramYechury) December 6, 2019