മാനംഭംഗക്കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയതും ഡോക്ടര്‍ കൊല്ലപ്പെട്ട അതേ സ്ഥലത്ത് വച്ചാണ്.എന്‍എച്ച് 44-ലെ ഒരു ടോള്‍ പ്ലാസയ്ക്കു സമീപത്തുനിന്നാണ് ഡോക്ടറെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്. കുറ്റവാളികൾക്കു വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധം നടക്കുമ്പോഴാണ് പ്രതികൾ വെടിയേറ്റു കൊല്ലപ്പെട്ടെന്ന വാർത്തയും പുറത്തുവന്നത്.
തെരുവുനായകളെ പോലും ഭക്ഷണം നൽകി നോക്കിയിരുന്ന പെൺകുഞ്ഞിനെയാണ് ക്രൂരൻമാർ ഇല്ലാതെയാക്കിയത്’. പഠനവും വായനയുമായി കഴിഞ്ഞതിനിടയിൽ ചുറ്റുമുള്ള ലോകം ഇത്രയും മോശമായത് അവൾ ശ്രദ്ധിച്ചില്ല, അല്ലായിരുന്നുവെങ്കിൽ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ലായിരുന്നു– ഹൈദരാബാദിലെ യുവഡോക്ടറുടെ അതിദാരുണമായ കൊലപാതകത്തിനു ശേഷം മാദ്ധ്യമപ്രവർത്തകരോട് അതിവൈകാരികമായാണ് ആ അമ്മ പ്രതികരിച്ചത്.