കർണാടക ഉപതിരഞ്ഞെടുപ്പിൽ മിക്ക എക്സിറ്റ്പോൾ ഫലങ്ങളും ബി.ജെ.പി വിജയിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഡിസംബര്‍ 5നാണ് സംസ്ഥാനത്തെ 15 നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. ഈ ഉപതിരഞ്ഞെടുപ്പ് ബി.ജെ.പി വളരെ ശ്രദ്ധയേടെയാണ് കാണുന്നത്. കോൺഗ്രസിന്റെയും ജനതാദൾ എസിന്റെയും എം.എൽ.എമാരായിരുന്നവർ ബി.ജെ.പിക്ക് വേണ്ടി നടത്തിയ നീക്കത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. തുടർന്ന് യെദ്യൂരപ്പ കർണാടകത്തിൽ അധികാരത്തിലെത്തുകയായിരുന്നു.
എന്നാൽ ഈ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി ഭയക്കുന്ന ഒരു കാര്യമുണ്ട്. വോട്ടിംഗ് ശതമാനം കുറഞ്ഞതാണ് ബി.ജെ.പിയെ ഭയപ്പെടുത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ കണക്കെടുക്കുമ്പോൾ ഭൂരിപക്ഷം കുറഞ്ഞത് ബി.ജെ.പിക്ക് തിരിച്ചടിയായിട്ടുണ്ട്. മാത്രമല്ല ജനതാദൾ കോൺഗ്രസിന് വോട്ട് മറിച്ചിട്ടുണ്ടന്ന റിപ്പോർട്ടുകളും ബി.ജെ.പിയെ ഭയപ്പെടുത്തുന്നതാണ്. ഈ തിരഞ്ഞെടുപ്പിൽ 15 സീറ്റുകളിൽ 6 എണ്ണത്തിൽ വിജയിച്ചാലേ മാത്രമേ യെദ്യൂരപ്പയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കുകയുള്ളൂ എന്നതും വിഷയം സങ്കീർണമാക്കുന്നു.
കെ.ആർ പേട്ട്, യശ്വന്ത്പുര, ചിക്കബല്ലാപുര, ബി.ജെ.പി വിമതൻ മത്സരിക്കുന്ന ഹോസക്കോട്ടെ എന്നീ മണ്ഡലങ്ങളിൽ ഒഴികെയുള്ള 11 മണ്ഡലങ്ങളിൽ കോണ്‍ഗ്രസിന് ജനതാദൾ എസ് വോട്ടുകൾ മറിച്ചതെന്ന് റിപ്പോട്ടുകളിൽ ഇപ്പോൾ പുറത്തുവരുന്നത്. ഞങ്ങൾക്ക് ശക്തരായ സ്ഥാനാർത്ഥികളില്ലാത്ത മണ്ഡലങ്ങളിലും ജാതി സമവാക്യങ്ങൾ ഞങ്ങൾക്ക് എതിരായ മണ്ഡലങ്ങളിലും ഞങ്ങളുടെ പ്രവർത്തകർ കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെയാണ് പിന്തുണച്ചത്. അതിനേക്കാൾ, കുമാരസ്വാമി സർക്കാരിനെ താഴെയിറക്കാന്‍ സഹായിച്ചവരാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍, പാര്‍ട്ടി നേതൃത്വം അവരെ ഒരു പാഠം പഠിപ്പിക്കണമെന്ന് തീരുമാനിക്കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു”- ഒരു മുതിര്‍ന്ന ജനതാദള്‍ എസ് നേതാവ് വ്യക്തമാക്കി.
.