social-media-

തങ്ങളുടെ വിവാഹത്തോടനുബന്ധിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ താരങ്ങളായ ഹിന്ദു–മുസ്ലിം സ്വവർഗ ദമ്പതികൾ വീണ്ടും വാർത്തകളിൽ നിറയുന്നു. അമേരിക്കയിൽ നിന്നുള്ള സുന്ദസ് മാലിക്കും അഞ്ജലി ചക്രയുമാണ് ടിക് ടോക് വീഡിയോയുടെ പേരിൽ ഇപ്പോൾ വിവാദത്തിന് തിരികൊളുത്തുന്നത്.

ടിക് ടോക് ആപ്പിൽ സജീവമായ ഇവർ അടുത്തിടെ പോസ്റ്റ് ചെയ്ത വീഡിയോ ടിക്ടോക് നീക്കം ചെയ്തിരുന്നു. ആപ്പിന്റെ മാർഗനിർദേശങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് വീഡിയോ നീക്കം ചെയ്തതെന്ന് ദമ്പതികൾ പറയുന്നു.

ഇതേ വിഡിയോ വീണ്ടും ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് ഇരുവരും പ്രതിഷേധമറിയിച്ചത്. ''മാർഗനിർദേശങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് ടിക് ടോക് വിഡിയോ നീക്കം ചെയ്തത്. സ്വവർഗരതിയോടുള്ള പേടിയെക്കുറിച്ച് ആളുകൾ പറയുന്നത് ശരിയാണ്''- അഞ്ജലി കുറിച്ചു. ടിക് ടോകിനെ ടാഗ് ചെയ്ത ശേഷം ഇതേക്കുറിച്ച് വിശദീകരിക്കാമോ എന്നും അഞ്ജലി ചോദിച്ചു. നിരവധി പേർ ഇരുവരെയും പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

my girl and I rep that Desi drip ✨ pic.twitter.com/l3zHqQpRMg

— Anjali C. (@anj3llyfish) December 2, 2019