തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിലെ ചിത്രങ്ങളുടെ പ്രദർശനം ഇന്ന് ആരംഭിക്കും. പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ മൂന്നും ധന്യ തിയേറ്ററിൽ ഒരു ചിത്രവുമാണ് ഇന്ന് പ്രദർശനത്തിനുള്ളത്. വെള്ളക്കാരനായ അനാഥ ബാലനെ എടുത്തു വളർത്തുന്ന കറുത്ത വർഗക്കാരിയുടെ ജീവിതം പ്രമേയമാക്കിയ ബ്രെറ്റ് മൈക്കൽ ഇന്നസ് ചിത്രം ഫിലാസ് ചൈൽഡ്, അലൻ ഡെബർട്ടൻ സംവിധാനം ചെയ്ത ബ്രസീലിയൻ ചിത്രം പാകെരറ്റ്, സിനിമാ ഓപ്പറേറ്ററുടെ കഥ പറയുന്ന ജോസ് മരിയ കാബ്രലിന്റെ ദി പ്രൊജക്ഷനിസ്റ്റ് തുടങ്ങിയവയാണ് ആദ്യ ദിവസം ടാഗോറിൽ പ്രദർശിപ്പിക്കുക.
ധന്യ തിയേറ്ററിൽ വൈകിട്ട് 3ന് ജാപ്പനിസ് സംവിധായകനായ ജോ ഓഡഗിരിയുടെ ദേ സേ നത്തിംഗ് സ്റ്റേയ്സ് ദി സെയിം എന്ന ചിത്രവും പ്രദർശിപ്പിക്കും.