തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രതിഭകളുടെ സംഗമ വേദിയായ 'ഇൻ കോൺവർസേഷൻ വിത്തി'ൽ ഇന്ന് പ്രശസ്ത ഈജിപ്ഷ്യൻ സംവിധായകനായ ഖൈരി ബെഷാറയും ശബ്ദമിശ്രണത്തിലൂടെ ഓസ്കാർ നേടിയ മലയാളി റസൂൽ പൂക്കുട്ടിയും പങ്കെടുക്കും. ടാഗോർ തിയേറ്ററിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ഉച്ചയ്ക്ക് 2:30 മുതൽ 3:30 വരെയാണ് പരിപാടി .
ഈജിപ്ഷ്യൻ ചലച്ചിത്ര ലോകത്ത് റിയലിസ്റ്റിക് സിനിമകൾക്ക് പുതിയ മാനം നൽകിയ ഖൈരി ബെഷാറയുടെ 'മൂൺഡോഗ്' എന്ന ഡോക്യൂഫിക്ഷൻ ചിത്രം മേളയിൽ ജൂറി വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.
ചലച്ചിത്ര നിർമ്മാതാവായ ഷായ് ഹെറെഡിയ, എഴുത്തുകാരൻ രുചിർ ജോഷി തുടങ്ങിയവർ നാളെയും (ഞായർ), നടി ശാരദ, ചലച്ചിത്ര അക്കാഡമി ചെയർപേഴ്സൺ ബീനാപോൾ എന്നിവർ തിങ്കളാഴ്ചയും ഇൻ കോൺവർസേഷൻ വിത്തിൽ പങ്കെടുക്കും.