ഗർഭ നിരോധനത്തിന് സാധാരണയായി ഉപയോഗിച്ചുവരുന്നമാർഗമാണ് കോണ്ടവും ഗർഭനരിധന ഗുളികകളും. ഗർഭനിരോധന ഗുളികകൾ കഴിക്കുന്നതു കൊണ്ട് പലപാർശ്വഫലങ്ങളും സ്ത്രീകൾക്ക് അനുഭവപ്പെടാറുണ്ട്. എങ്കിലും പലരും ഇവ ഓരോ ലൈംഗികബന്ധത്തിന് മുമ്പും കഴിക്കുന്നുമുണ്ട് . ഒരു തവണ മുടങ്ങിയാൽപോലും ഗർഭിണിയാകാനുളള സാധ്യതയുണ്ട്. എന്നാൽ ഇതിനൊരു പരിഹാരമായി മാസത്തിൽ ഒരിക്കൽ മാത്രം കഴിക്കാവുന്ന പുതിയ ഗർഭനിരോധന ഗുളിക കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.
ഗർഭ നിരോധനത്തിന് ഈ ഗുളിക മാസത്തിൽ ഒരിക്കൽ മാത്രം കഴിച്ചാൽ മതിയാകുമെന്നാണ് 'സയൻസ് ട്രാൻസിലേഷണൽ മെഡിസിൻ' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ഓരോ തവണ കഴിക്കുന്നതിന്റെ അതേ അളവിലുളള ഹോർമോൺ തന്നെയാണ് ഇവ പുറത്തുവിടുന്നത്. ഒരു തവണ ഗുളിക കഴിക്കുന്നതിലൂടെ ഒരു മാസം വരെ ഇതിന്റെ ഫലം നിലനില്‍ക്കും. വളരെ പതുക്കെ മാത്രം ഹോർമോൺ മോചിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് ഈ കണ്ടെത്തലിന് പിന്നിൽ.
മൃഗങ്ങളിലാണ് ഇത് ആദ്യം പരീക്ഷിച്ചത്. അത് വിജയിക്കുകയും ചെയ്തു. എന്നാൽ ഇത് മനുഷ്യരിൽ പരീക്ഷണം നടത്തിയിട്ടില്ല. മനുഷ്യരിൽ പരീക്ഷണം നടത്തിയതിന് ശേഷം മാത്രമേ ഗർഭനിരോധനം എത്രത്തോളം സാദ്ധ്യതയുണ്ടെന്ന് പറയാൻ കഴിയൂ