മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പ്രവർത്തന പുരോഗതി, പുനർ നിയമനം, ചെലവിൽ നിയന്ത്രണം വേണം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സാമ്പത്തിക പുരോഗതി, സംരക്ഷിക്കേണ്ടവരുടെ സ്ഥിതി മനസിലാക്കും. ചില കാര്യങ്ങളിൽ പ്രതികരിക്കാതിരിക്കുക.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വിശ്വാസവഞ്ചനയിൽ പെടരുത്. ചില പ്രവർത്തികളിൽ നിന്ന് പിന്മാറും. ഉൾപ്രേരണയുണ്ടാകും. ഔദ്യോഗികമായി ഉയർച്ച.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ചർച്ചകൾ വേണ്ടിവരും. കുടുംബത്തിൽ ഉയർച്ച, വ്യവസ്ഥകൾ പാലിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആത്മവിശ്വാസം വർദ്ധിക്കും, രോഗപീഡകളിൽ നിന്ന് മോചനം, അപരാധം കേൾക്കാൻ ഇടയാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പ്രവർത്തനങ്ങൾക്ക് പണം ചെലവാകും. ഔദ്യോഗിക ചുമതലകൾ വർദ്ധിക്കും. സുഹൃദ് സഹായമുണ്ടാകും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
രാത്രിയിലും ജോലി ചെയ്യേണ്ടിവരും. ജീവിതഗതി മാറ്റിമറിക്കും. യുക്തിപൂർവം ചിന്തിച്ച് പ്രവർത്തിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അബദ്ധങ്ങൾ ഒഴിവാകും. വിട്ടുവീഴ്ചാ മനോഭാവം, സ്വസ്ഥതയും സമാധാനവും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
അപാകതകൾ പരിഹരിക്കും. അനുമോദനങ്ങൾ വന്നുചേരും. മാറി താമസിക്കാനിടവരും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
നല്ല ആശയങ്ങൾ സ്വീകരിക്കും. അബദ്ധങ്ങളിൽ നിന്ന് രക്ഷ നേടും. നൂതന കൃഷി സമ്പ്രദായം സ്വീകരിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും. വിദേശയാത്രയ്ക്ക് അനുമതി. ജ്ഞാനികളുടെ വാക്കുകൾ സ്വീകരിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ജീവിതഗതിയിൽ മാറ്റമുണ്ടാകും. അഭമാനം വർദ്ധിക്കും. വ്യവസ്ഥകൾ പാലിക്കും.