നാല് പേരടങ്ങുന്ന കീ ടീയുടെ കുടുംബത്തിലെല്ലാവരും തൊഴിലില്ലാതെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. ഒടുവിൽ അവരുടെ കുടുംബത്തിന് പ്രശസ്തമായ പാർക്ക് കുടുംബം ജോലി നൽകുകയാണ്.എന്നാൽ അവിടം തൊട്ട് ഇരു കുടുംബങ്ങളുടെയും കഷ്ടകാലം ആരംഭിക്കുകയാണ് എന്ന് അവർ മനസിലാക്കുന്നില്ല. സമൂഹത്തിന്റെ രണ്ട് ധ്രുവങ്ങളിൽ കഴിയുന്നവരുടെ കഥയാണ് 'പാരസൈറ്റ്. ക്‌ളാസ് സ്ട്രഗിൾ എന്ന വിഷയം ശൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്ന 'പാരസൈറ്റ്' സൗത്ത് കൊറിയൻ സിനിമയിലെ പ്രതിഭാധനനായ സംവിധായകൻ ബൂൺ ജൂൺ ഹോയുടെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് എന്ന കാര്യത്തിൽ സംശയമില്ല.