തിരുവനന്തപുരം: സിനിമാവസന്തം വിടർന്നു. ചലച്ചിത്ര പ്രേമികളുടെ തീർത്ഥാടനകാലം. കാണാക്കാഴ്ചകൾ ആവോളം ആസ്വദിക്കാനായി ഫെസ്റ്റിവൽ കിളികൾ പറന്നെത്തി. ഓരോ സിനിമയും ഓരോ അനുഭവമാണ്. സിനിമയുടെ ജാലകം തുറക്കുന്നത് ലോക കാഴ്ചകളിലേക്കും.
നമ്മുടെ ഭൂമികയിൽ നിന്നും ഏറെ വ്യത്യസ്ഥമായ പരിതസ്ഥിതിയിൽ പിറവിയെടുത്ത സർഗസൃഷ്ടികളാണ് ഓരോന്നും. അതുകൊണ്ടു തന്നെ ഒരു ചലച്ചിത്രോത്സവത്തിന്റെ അനുഭൂതി പകർന്നെടുത്തവർ അടുത്ത വർഷവും അത് തേടി എത്തും. യുദ്ധം, നാശം, പ്രണയം, ഇഴപൊട്ടുന്ന ബന്ധങ്ങൾ... ജീവിതത്തിന്റെ എത്രയെത്ര ഫ്രെയിമുകളാണ് ഓരോ ചലച്ചിത്രോത്സവവും തുറന്നിടുന്നത്.
ഡെലിഗേറ്റുകളുടെ ശ്രദ്ധയ്ക്ക്
പ്രദർശനത്തിന് ഒരു ദിവസം മുമ്പ് ഐ.എഫ്.എഫ്.കെ വെബ്സൈറ്റ്, ആപ്പ് എന്നിവയിലൂടെ സീറ്റുകൾ റിസർവ് ചെയ്യാം
വേദികളിൽ സജ്ജമാക്കിയിട്ടുള്ള ഹെല്പ് ഡെസ്കുകൾ വഴി രാവിലെ 8 മുതൽ രാത്രി 9 വരെ റിസർവേഷൻ സൗകര്യം
ഒരു പാസിൽ ദിവസം മൂന്ന് സിനിമകൾ റിസർവ് ചെയ്യാം
റിസർവേഷനിൽ മാറ്റം വരുത്താനോ പാസില്ലാതെ പ്രവേശിക്കാനോ അനുമതിയില്ല
റിസർവ് ചെയ്ത ഡെലിഗേറ്റുകൾ എത്താത്ത സാഹചര്യത്തിൽ ആ സീറ്റുകളിലേക്ക് ക്യൂവിലുള്ളവരെ പരിഗണിക്കും
ഭിന്നശേഷിക്കാരായ ഡെലിഗേറ്റുകൾക്കായി റാമ്പുൾപ്പെടെയുള്ള പ്രത്യേക സൗകര്യങ്ങളും ക്യൂ നിൽക്കാതെ പ്രവേശിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.