kaumudy-news-headlines

1. ജപ്പാന്‍ കൊറിയ സന്ദര്‍ശനം വിജയകരം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സന്ദര്‍ശനം, വിവിധ മേഖലകളിലെ വികസനത്തിന് ഗുണം ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ ഗുണം ഉണ്ടാവും. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് മുന്നിട്ടു നില്‍ക്കുന്ന രാജ്യമായ ജപ്പാന് കേരളത്തെ കുറിച്ച് നല്ല മതിപ്പ് എന്ന് മുഖ്യമന്ത്രി. ജപ്പാനില്‍ നിന്ന് 200 കോടിയുടെ നിക്ഷേപം ഉറപ്പായി. നീറ്റ ജലാറ്റിന്റെ പ്രവര്‍ത്തത്തെ വിപുലപ്പെടുത്താന്‍ 200 കോടി രൂപ നിക്ഷേപിക്കാന്‍ തീരുമാനിച്ചത് സംസ്ഥാനത്തെ മാറിയ നിക്ഷേപ സാഹചര്യത്തിന് ഉണ്ടായ അംഗീകാരം. തെര്‍മോ കോര്‍പറേഷനിലും തിരുവനന്തപുരത്തെ തെര്‍മോ പെന്‍പോളിലും 105 കോടി നിക്ഷേപം നടത്താനും തീരുമാനിച്ചു. കേരളത്തിലെ ഏതെങ്കിലും 2022 കേരളത്തില്‍ 10 ലക്ഷം ഇലക്ര്ടിക് വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാന്‍ ഉദ്ദേശിച്ചുള്ള നയം ലക്ഷ്യ പ്രാപ്തിയില്‍ എത്തിക്കാനുള്ള വിപുലമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ചെറുകിട ഇടത്തരം വ്യവസായങ്ങളില്‍ നിക്ഷേപ സാധ്യത നേരിട്ടു മനസിലാക്കാന്‍ ജപ്പാനില്‍ നിന്ന് 5 അംഗ സംഘം കേരളത്തില്‍ എത്തും. ടോക്യോയില്‍ സംഘടിപ്പിച്ച നിക്ഷേപ സംഗമത്തില്‍ നൂറിലധികം പേര്‍ പങ്കെടുത്തു. ഇവരെ കേരളത്തില്‍ നിക്ഷേപം നടത്താന്‍ ക്ഷണിച്ചു എന്നും പിണറായി വിജയന്‍


2ഉന്നാവോയില്‍ മാനഭംഗത്തിന് ഇരയായതായി പരാതി നല്‍കിയതിനു ശേഷം വിചാരണയ്ക്കായി പോകവേ പ്രതികള്‍ തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. ഇന്നലെ രാത്രി 11.40ന് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആയിരുന്നു ആയിരുന്നു മരണം. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആയിരുന്നു. പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടരുകയാണ്
3 മരണത്തിന് മുമ്പ് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് പ്രതികളെ കുറിച്ച് മൊഴി നല്‍കി എന്നാണ് സൂചന. 11.10ന് യുവതിക്ക് ഹൃദയാഘാതം ഉണ്ടായതായും 11.40ന് മരിക്കുകയും ചെയ്‌തെന്ന് ഡോ. ശലഭ് കുമാര്‍ പറഞ്ഞു. 90ശതമാനം പൊള്ളലേറ്റ യുവതി ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യത വിരളം എന്ന് മെഡിക്കല്‍ ബോര്‍ഡ് പരിശോധനകള്‍ക്ക് ശേഷം വ്യക്തമാക്കി ഇരുന്നു. തീ കൊളുത്തുന്നതിന് മുമ്പ് തന്നെ മര്‍ദിച്ചെന്നും കത്തികൊണ്ട് ആക്രമിച്ചെന്നും യുവതി പൊലീസിനും മൊഴി നല്‍കിയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുട്ടിക്കു നേരെ ആക്രമണം ഉണ്ടായത്.
4 സംഭവത്തില്‍ അഞ്ചു പ്രതികളെയും അറസ്റ്റ് ചെയ്തു. റായ്ബറേലിയിലെ കോടതിയിലേക്കു പോകുന്നതിനിടെ ആയിരുന്നു ആക്രമണം എന്ന് പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. ഉന്നാവോയിലെ ഹിന്ദുനഗറില്‍വച്ച് അഞ്ചംഗ സംഘമാണു തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചത്. ഇതില്‍ രണ്ടുപേര്‍ 2018ല്‍ തന്നെ മാനഭംഗ പെടുത്തി ഇരുന്നു എന്നും പെണ്‍കുട്ടി മൊഴി നല്‍കി ഇരുന്നു. പൊള്ളലേറ്റ പെണ്‍കുട്ടി ഒരു കിലോമീറ്ററോളം ഓടിയെന്നു ദൃക്സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു. ഇതിനു ശേഷമാണു വൈദ്യ സഹായം ലഭിച്ചത്. ഹൈദരാബാദിലെ പോലെ പ്രതികളെ വെടിവച്ച് കൊല്ലണമെന്ന് ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവ്. 5 പ്രതികള്‍ക്കും വധശിക്ഷ നല്‍കണം എന്ന് പെണ്‍കുട്ടിയുടെ സഹോദരനും ആവശ്യപ്പെട്ടു. വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷകൊണ്ട് നീതി ലഭിക്കില്ല എന്നും സഹോദരന്‍ പറഞ്ഞു.
5 ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പിനിടെ വെടിവയ്പ്പ്. ഗുംല ജില്ലയിലെ സിര്‍സ മണ്ഡലത്തിലെ പോളിംഗ് ബൂത്തിലാണ് വെടിവയ്പ്പ് ഉണ്ടായത്. സര്‍ക്കാര്‍ വാഹനത്തിന് നേരെയും വെടി വയ്പ്പുണ്ടായി. ഇതേ തുടര്‍ന്ന് വോട്ടിംഗ് താല്‍ക്കാലികം ആയി നിറുത്തിവച്ച് ഇരുന്നു. ആക്രമണ സാധ്യത കണക്കില്‍ എടുത്ത് കൂടുതല്‍ സി.ആര്‍.പി.എഫ് സംഘത്തെ സംഭവ സ്ഥലത്തേക്ക് എത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് രണ്ടാം ഘട്ടത്തില്‍ 20 മണ്ഡലങ്ങളില്‍ ആണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷയില്‍ ആണ് വോട്ടെടുപ്പ്. 40,000ത്തില്‍ അധികം കേന്ദ്രസേനയെ വിന്യസിച്ചിട്ട് ഉണ്ട്. സംസ്ഥാനത്ത് 5 ഘട്ടങ്ങളില്‍ ആയാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടത്തില്‍ 13 മണ്ഡലങ്ങളിലേക്ക് ആണ് തിരഞ്ഞെടുപ്പ് നടന്നത്. ഡിസംബര്‍ 23നാണ് വോട്ടെണ്ണല്‍.
6 ജി.എസ്.ടി നിരക്കുകള്‍ ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. നിലവിലുള്ള അഞ്ച് ശതമാനത്തില്‍ നിന്ന് 10 ശതമാനം വരെയാക്കി നിരക്കുകള്‍ ഉയര്‍ത്താനാണ് ആലോചന. 12 ശതമാനം സ്ലാബില്‍ ഉള്‍പ്പെടുന്ന 243 ഉല്‍പന്നങ്ങളുടെ നിരക്ക് 18 ശതമാനത്തിലേക്ക് ഉയര്‍ത്തിയേക്കും. 5 ശതമാനം, 12 ശതമാനം നികുതി സ്ലാബുകള്‍ ഒഴിവാക്കിയേക്കും. ഭക്ഷ്യവസ്തുക്കള്‍, ചെരുപ്പ്, വസ്ത്രങ്ങള്‍ എന്നീ അവശ്യ വസ്തുക്കള്‍ക്കാണ് 5 ശതമാനം നിരക്ക് ഈടാക്കി വരുന്നത്. നിര്‍ദേശം ജി.എസ്.ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. നിരക്കുകള്‍ ഉയര്‍ത്തുന്നത് ജി.എസ്.ടി കൗണ്‍സില്‍ അംഗീകരിച്ചാല്‍ വിമാന യാത്ര, എ.സി ട്രെയിന്‍ യാത്രാ നിരക്കുകള്‍ കൂടും.
7 പാംഓയില്‍, ഒലിവ് ഓയില്‍, പിസ, ബ്രെഡ്, സില്‍ക്ക് , മൊബൈല്‍ ഫോണ്‍ എന്നിവക്ക് വില കൂടും. ആഢംബര ആശുപത്രികളിലെ ചികിത്സ, 1000 രൂപക്ക് താഴെയുള്ള ഹോട്ടല്‍ മുറി, കരാര്‍ അടിസ്ഥാനത്തില്‍ വാടകക്ക് എടുക്കുന്ന വീടുകള്‍ എന്നിവക്ക് ജി.എസ്.ടി ചുമത്തും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒരു ലക്ഷം കോടിയുടെ അധിക വരുമാനമാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. 2017 ജൂലായില്‍ നൂറിലേറെ ഉത്പന്നങ്ങളുടെ ജിഎസ്.ടി 14.4 ശതമാനത്തില്‍ നിന്ന് 11.6 ശതമാനം ആക്കിയതോടെ സര്‍ക്കാരിന് രണ്ടുലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടായത്.